സൻമനസ്സിലൂടെ തിരികെ ലഭിച്ചു; ബ്രേസ്​ലെറ്റും സ​ൗഹൃദവും

പെരിന്തല്‍മണ്ണ: ബസിൽ നിന്നിറങ്ങവേ നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് തിരികെ ലഭിച്ചതിന് പ്രണവിന് നന്ദി പറയുകയാണ് െചർപ്പുളശ്ശേരി സ്വദേശി അയിഷ ഷംല. ഒരു പവ​െൻറ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇത് ലഭിച്ച ആനമങ്ങാട് ഒലിയത്ത് നാരായണ​െൻറ മകൻ പ്രണവ് അതേൽപ്പിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയതെന്നതും യാദൃച്ഛികമായി. പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അയിഷ ഷംലയുടെ ബ്രേസ്ലെറ്റ് തിങ്കളാഴ്ച രാവിലെ കോളജിലേക്കുള്ള യാത്രയിലാണ് നഷ്ടമായത്. കോളജിലെത്തിയപ്പോൾ കൈയിലെ ചെറിയ മുറിവ് കണ്ടപ്പോഴാണ് വിവരമറിയുന്നത്. ഉടൻ പരാതി നൽകാൻ പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തി. സഹോദരിയെ ആശുപത്രിയില്‍ കാണിക്കാൻ പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പ്രണവിന് ബ്രേസ്ലെറ്റ് ലഭിച്ചത്. അയിഷ ഷംല ബസില്‍ നിന്നിറങ്ങിയപ്പോള്‍ പ്രണവി​െൻറ സഹോദരിയുടെ ബാഗി​െൻറ സിബിൽ കുരുങ്ങിയതായിരുന്നു. വനിത എസ്.ഐ ഒ. രമാദേവി ബ്രേസ്ലെറ്റ് ൈകമാറി. പി.ടി.എം കോളജില്‍ പ്രണവി​െൻറ ജൂനിയറായി പഠിച്ചതിനാൽ നേരത്തെയുള്ള പരിചയം പുതുക്കാനും കൂടിക്കാഴ്ചയിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.