കള്ളുഷാപ്പിനെതിരെ വിദ്യാർഥികളും സമരത്തിന്​

കാളികാവ്: ചോക്കാട് 40 സ​െൻറിലെ കള്ളുഷാപ്പിനെതിരെ ആദിവാസി കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം രണ്ടാം ദിവസവും തുടരുന്നു. കാടി​െൻറ മക്കളുടെ ൈസ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തിയതോടെ അതിജീവനത്തിനായി കോളനിയിലെ കുരുന്നുമക്കളും സമരരംഗത്തെത്തി. കോളനിയിലെ അഭിജിത്ത്, പവന്‍, അമൃത, ലിജിത്ത്, രമ്യ, വൈഷ്ണവി, അഭിഷേക്, പുണ്യ, സരയൂ, അഭിഷ്ണ എന്നിവരാണ് അവരുടെ അമ്മമാര്‍ക്കൊപ്പം സമരത്തിനെത്തിയത്. വരും ദിവസങ്ങളില്‍ പഠനം ഉപേക്ഷിച്ച് രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം. പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചും റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. കുടുംബനാഥന്‍മാര്‍ ലഹരിക്കടിമകളായാല്‍ തങ്ങളുടെ സുരക്ഷയും കുടംബത്തി​െൻറ സ്വസ്ഥതയും ഇല്ലാതാകുമെന്ന് കുഞ്ഞുങ്ങൾ പറഞ്ഞു. ചോക്കാട് ഗവ. ആശുപത്രിക്കും ജി.എല്‍.പി സ്‌കൂളിനും സമീപത്താണ് ഷാപ്പ്. സമരം പൊളിക്കുന്നതിന് സൗജന്യമായി കള്ളുവിതരണം ചെയ്തതായി സമരക്കാര്‍ ആരോപിച്ചു. ആദിവാസികളായ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ സമരത്തിൽ പങ്കെടുത്തു. ഞായറാഴ്ച രണ്ട് മണിക്കൂറാണ് ഷാപ്പ് തുറന്നത്. പൂർണമായി അടച്ചുപൂട്ടുന്നത് വരെ സമരം നടത്താനാണ് തീരുമാനമെന്ന് കോളനിക്കാര്‍ പറഞ്ഞു. ടി. സുജിത്ത്, പി. രാമന്‍, പി. ശിവദാസന്‍, ടി. സരസ്വതി, പി. ചക്കി എന്നിവര്‍ നേതൃത്വം നല്‍കി. പടം- ചോക്കാട് 40 സ​െൻറിലെ കള്ളുഷാപ്പിനെതിരെ സമരത്തിനെത്തിയ വിദ്യാർഥികള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.