ഡി.വൈ.എഫ്‌.ഐ കാൽനട ജാഥ

പാണ്ടിക്കാട്‌: 'ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്' പ്രമേയത്തിൽ ആഗസ്റ്റ് 15ന് പട്ടിക്കാട് നടക്കുന്ന ഡി.വൈ.എഫ്‌.ഐ മഞ്ചേരി ബ്ലോക്ക് സ്വാതന്ത്ര സംഗമത്തി​െൻറ പ്രചാരണാർഥം മേഖല കമ്മിറ്റി കാൽനട ജാഥ നടത്തി. ബ്ലോക്ക് പ്രസിഡൻറ് പി. രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫഹദ് മണ്ണഴികുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഫാരിസ് കൊറ്റങ്ങോടൻ, സെക്രട്ടറി ബാബു റഹ്മാൻ എറിയാട്, കെ.ടി. ഫഹദ്, സനൽ വളരാട്, സി. വാസുദേവൻ, സുജിത്ത് പൂളമണ്ണ, ദൃശ്യ തമ്പാനങ്ങാടി, ജിജി കണ്ണാടിയിൽ എന്നിവർ സംസാരിച്ചു. വൈകീട്ട് കാരായയിൽ സമാപന സമ്മേളനം ജില്ല ജോയൻറ് സെക്രട്ടറി പി.കെ. മുബഷിർ ഉദ്ഘടനം ചെയ്തു. വിവിധ യൂനിറ്റുകൾ സംഘടിപ്പിച്ച ചരിത്ര ക്വിസ് മത്സരവിജയികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.