മന്ത്രിയുടെ വാക്ക്​ പാഴ്​വാക്ക്​

മന്ത്രിയുടെ വാക്ക് പാഴ്വാക്ക് പ്ലസ് വൺ: 17,000 പേർ 'പാരലലി'ൽ ചേർന്നു മലപ്പുറം: ജില്ലയിൽ 17,000 പേർക്ക് ഇക്കുറിയും പ്ലസ് വണ്ണിന് ഒാപൺ സ്കൂൾ ആശ്രയം. 30 ശതമാനം ആനുപാതിക സീറ്റ് വർധനയുടെ പ്രേയാജനം കുറച്ചുേപർക്ക് മാത്രമേ കിട്ടിയുള്ളൂ. അവസാന അലോട്ട്മ​െൻറിൽ വിദൂര സ്ഥലങ്ങളിൽ പ്രവേശനം ലഭിച്ച പലരും ചേർന്നില്ല. സ്കോൾ കേരളയിൽ (സ്റ്റേറ്റ് ഒാപൺ സ്കൂൾ) പ്ലസ് വണ്ണിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം 17,000 കവിഞ്ഞു. ഒാപൺ െറഗുലറായി രജിസ്റ്റർ ചെയ്തത് 200ൽ താഴെ പേരാണ്. ഭൂരിപക്ഷം കുട്ടികളും പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തി പാരലൽ സ്ഥാപനങ്ങളിൽ അഭയം തേടി. സ്കോൾ കേരളയിൽ പിഴയില്ലാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാൻ സമയമുണ്ട്. ഇതിനാൽ ഇനിയും അപേക്ഷകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിലെ 20,000ത്തിലധികം കുട്ടികൾ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാനത്ത് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണധികവും. തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി സീറ്റുകളും ബാച്ചുകളും അപേക്ഷകർ കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥി​െൻറ പ്രഖ്യാപനം പാഴ്വാക്കായി. പൊന്നാനിയിൽ കഴിഞ്ഞ ജൂണിൽ സിവിൽ സർവിസ് പരിശീലന കേന്ദ്രം കെട്ടിടോദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വാഗ്ദാനം നൽകിയത്. പത്താംക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരം നൽകുമെന്ന് സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിലും ഉറപ്പ് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.