കരിപ്പൂരിൽ ഇന്ന്​ എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. ഒാപറേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സുരക്ഷ പരിശോധനക്കും സാേങ്കതിക റിപ്പോർട്ട് തയാറാക്കാനുമായി എയർ ഇന്ത്യ ആസ്ഥാനത്തുനിന്ന് എത്തുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും എയർ ഇന്ത്യ സർവിസ് ആരംഭിക്കുന്നത് തീരുമാനിക്കുക. പരിശോധന റിപ്പോർട്ട് അനുകൂലമായാൽ എയർ ഇന്ത്യയും ജിദ്ദയിലേക്ക് സർവിസ് പുനരാരംഭിക്കും. നിലവിൽ സൗദി എയർലൈൻസ് മാത്രമാണ് സർവിസ് ആരംഭിക്കാൻ വിമാനത്താവള അതോറിറ്റിക്ക് അപേക്ഷ നൽകിയത്. സൗദിയുടെ അപേക്ഷ അന്തിമ അനുമതിക്കായി അതോറിറ്റി ഡി.ജി.സി.എക്ക് കൈമാറിയിരിക്കുകയാണ്. ജൂലൈയിൽ എം.പിമാരുടെ സംഘം എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ർ പ്രദീപ് സിങ് വറോളയെ നേരിൽ കണ്ട് കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർനടപടിക്രമങ്ങളുടെ ഭാഗമായാണ് സംഘമെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.