നവോദയ അത്‌ലറ്റിക് മീറ്റ്​: മലപ്പുറത്തിന്​ ഒന്നാംസ്​ഥാനം

വേങ്ങര: നവോദയ മലബാർ മേഖല സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം നവോദയ 356 പോയൻറ് നേടി ഒന്നാമതെത്തി. കോഴിക്കോട്, മാഹി, മലപ്പുറം, വയനാട് നവോദയ സ്‌കൂളുകളിൽനിന്നായി മുന്നൂറോളം കായികതാരങ്ങൾ മാറ്റുരച്ച മീറ്റിൽ 206 പോയൻറ് നേടി കോഴിക്കോട് നവോദയ രണ്ടാം സ്ഥാനവും 136 പോയേൻറാടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. പെരിന്തൽമണ്ണ ആർ.ഡി.ഒ അജീഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. വേങ്ങര േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് സംബന്ധിച്ചു. പടം : vengara malappuram team നവോദയ മലബാർ മേഖല സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ജേതാക്കളായ മലപ്പുറം ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.