കണ്ണടയും മുമ്പ് ഫാത്തിമക്ക് വേണം; സ്വന്തമായൊരു കൂര

കണ്ണടയും മുമ്പ് ഫാത്തിമക്കുവേണം; സ്വന്തമായൊരു കൂര കരുവാരകുണ്ട്: ആമാശയത്തിൽ അർബുദം ബാധിച്ച് കിടപ്പിലായ ഫാത്തിമക്ക് തന്നെ കാണാനെത്തുന്നവരോട് നിറകണ്ണുകളോടെ പറയാനുള്ളത് ഒന്നുമാത്രം. 'എനിക്കൊരാഗ്രഹമുണ്ട്, സ്വന്തം വീട്ടിൽ കിടന്ന് മരിക്കണം'. തരിശ് കുണ്ടോടയിലെ ചെട്ടിയൻതൊടിക ഫാത്തിമക്ക് (55) സ്വന്തമായുള്ളത് അഞ്ചുസ​െൻറ് ഭൂമിയാണ്. ഇതിലെ കൊച്ചുകൂര വർഷങ്ങൾക്ക് മുമ്പ് തകർന്നു. രണ്ടുസഹോദരന്മാരടക്കമുള്ള കുടുംബത്തി​െൻറ ഭാരം ചുമലിലായതോടെ കൗമാരം മുതൽ വീട്ടുജോലിക്കിറങ്ങി. 40ാം വയസ്സിൽ വിവാഹിതയായി. ഭർത്താവ് ഇസ്മായീലിന് കാഴ്ചയില്ലാത്തതിനാൽ ജോലിക്ക് പോകാറില്ല. 15 വയസ്സായ ഒരു മകനുണ്ട്. വാടകവീട്ടിൽ കഴിയുന്ന ഫാത്തിമ വീടിനായി പത്ത് വർഷമായി മുട്ടാത്ത വാതിലുകളില്ല. ഗ്രാമപഞ്ചായത്തിലെ കാത്തിരിപ്പുപട്ടികയിൽ ഇവർക്ക് ഇടംകിട്ടിയില്ല. ദാരിദ്ര്യ നിർമാർജന ഓഫിസർ, തഹസിൽദാർ, കലക്ടർ എന്നിവരെയും സമീപിച്ചു. ഇതിനിടെ ജീവിതസമ്പാദ്യവും കടം വാങ്ങിയതും ചേർത്ത് വീട് നിർമാണം തുടങ്ങി. അടുത്ത വർഷം വീട് നൽകാമെന്ന് വി.ഇ.ഒ അറിയിച്ചതോടെ നിർമാണം നിർത്തി. എന്നാൽ, ആ വീടും ലഭിച്ചില്ല. ഇതിനിടയിലാണ് കഴിഞ്ഞ വർഷം ഫാത്തിമ കിടപ്പിലായത്. അതോടെ സ്വപ്ന വീട് മൂന്ന് വരി കൽപടവുകളിലൊതുങ്ങി. ഇപ്പോൾ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് ഈ കുടുംബം കഴിയുന്നത്. Photo.... നിർമാണം പാതിവഴിയിൽ നിലച്ച ഫാത്തിമയുടെ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.