ലൈബ്രേറിയന്മാർക്ക് പരിശീലനം

പാലക്കാട്: ജില്ല ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇതുവരെയും പരിശീലനം ലഭിക്കാത്ത ലൈബ്രേറിയന്മാർക്ക് കൗൺസിലി‍​െൻറ നേതൃത്വത്തിൽ ആഗസ്റ്റ് ഒമ്പത് മുതൽ 20 ദിവസം നീണ്ടുനിൽക്കുന്ന ഹ്രസ്വകാല പരിശീലനം നൽകുന്നു. ലെക്കിടി കുഞ്ചൻ സ്മാരക വായനശാലയിലാണ് പരിശീലനം. ഒമ്പതിന് രാവിലെ 9.30ന് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനെത്തുന്നവർ വായനശാലയിൽനിന്ന് 200 രൂപ രജിസ്േട്രഷൻ ഫീസായി കൊണ്ടുവരണം. ഫോൺ: 0491 2504364. ഹൈസ്കൂൾ വിഭാഗം വായന മത്സരം ഇന്ന് പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായന മത്സരം അതാത് താലൂക്ക് കേന്ദ്രങ്ങളിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടത്തും. ജില്ലതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്കിൽ ചളവറ ഹൈസ്കൂളിൽ സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരൻ നിർവഹിക്കും. താലൂക്ക് സെക്രട്ടറി സി. വിജയൻ, പ്രസിഡൻറ് ഇ. ചന്ദ്രബാബു എന്നിവർ പങ്കെടുക്കും. സ്കൂൾതല മത്സരത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മൂന്ന് വീതം വിദ്യാർഥികളാണ് താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കേണ്ടത്. താലൂക്ക്തല മത്സരത്തിൽ വിജയിക്കുന്ന 10 പേർക്ക് സെപ്റ്റംബർ 23ന് നടത്തുന്ന ജില്ലതല മത്സരത്തിൽ പങ്കെടുക്കാം. പട്ടാമ്പി താലൂക്കിൽ ഗവ. യു.പി. സ്കൂളിൽ ജില്ല പ്രസിഡൻറ് ടി.കെ. നാരായണദാസും മണ്ണാർക്കാട് താലൂക്കിൽ എ.എൽ.പി സ്കൂളിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എ. വിശ്വനാഥനും ആലത്തൂർ താലൂക്കിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കൗൺസിൽ അംഗം എം.എം.എ. ബക്കറും പാലക്കാട് താലൂക്കിൽ മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നോവലിസ്റ്റ് എം.ബി. മിനിയും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.