പാലക്കാട്: സപ്ലൈകോ ഓണം ഫെയറിെൻറ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 12ന് രാവിലെ 9.30ന് കോട്ടമൈതാനത്ത് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. മേള ഉത്രാടം നാളായ ആഗസ്റ്റ് 24 വരെ നീളും. താലൂക്ക് ആസ്ഥാനങ്ങളിൽ ആഗസ്റ്റ് 16 മുതൽ 24 വരെ താലൂക്കുതല ഫെയറുകൾ നടക്കും. നിയോജക മണ്ഡലങ്ങളിൽ ആഗസ്റ്റ് 20 മുതൽ 24 വരെയും ജില്ലയിലെ 95 സപ്ലൈകോ ഔട്ട്ലെറ്റുകളും ഈ കാലയളവിൽ ഓണം ഫെയറുകളായി പ്രവർത്തിക്കും. ജില്ലയിലെ മാവേലി സ്റ്റോർ ഇല്ലാത്ത ഏഴ് പഞ്ചായത്തുകളിൽ ഈ കാലയളവിൽ സപ്ലൈകോ സ്പെഷൽ മിനി ഫെയറുകൾ നടക്കും. സപ്ലൈകോ ഉപഭോക്താക്കൾക്കായി ഓണസമ്മാനങ്ങളുമുണ്ട്. സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആഗസ്റ്റ് ഒന്നുമുതൽ ആരംഭിച്ച ഓണം സമ്മാനമഴ പദ്ധതിയിൽ ഓരോ 1500 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ നൽകുന്നുണ്ട്. ഈ പദ്ധതിയിൽ ഒന്നാം സമ്മാനമായി അഞ്ച് പവൻ സ്വർണം ഒരാൾക്കും രണ്ടാം സമ്മാനമായി രണ്ടുപവൻ സ്വർണം രണ്ട് പേർക്കും മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണം മൂന്ന് പേർക്കും നൽകും. പ്രത്യേകമായി നടത്തുന്ന ഓണം മേളകളിൽ ഓരോ 2000 രൂപയുടെ പർച്ചേസിനും 100 രൂപയുടെ സുനിശ്ചിത സമ്മാനം നൽകും. പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ ദിവസേന രണ്ട് പേർക്കായി 1000 രൂപയുടെ പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ-പൊതു മേഖല സ്ഥാപനങ്ങൾക്കായി സപ്ലൈകോ 1000, 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും തയാറാക്കിയിട്ടുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിച്ച് സെപ്റ്റംബർ 30 വരെ സപ്ലൈകോയുടെ ഏത് ഔട്ട്ലെറ്റുകളിൽനിന്ന് മുഴുവൻ തുകക്കുമുള്ള സാധനങ്ങൾ വാങ്ങാം. കൂടാതെ സപ്ലൈകോ തയാറാക്കിയ എല്ലാ അവശ്യസാധനങ്ങളും ഉൾകൊള്ളുന്ന 1100 രൂപയോളം വിലമതിക്കുന്ന ഓണക്കിറ്റ് 950 രൂപക്ക് മുൻകൂറായി ബുക്ക് ചെയ്ത് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.