നിലമ്പൂര്‍: കോഴിക്കൂട്ടിൽനിന്ന് മലമ്പാമ്പിനെ പിടികൂടി കൊന്ന് പാകം ചെയ്ത് കഴിക്കുന്നതിനിടെ നാലുേപർ വനപാലകരുടെ പിടിയിലായി. അകമ്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് സ്വദേശികളായ പുത്തന്‍പുരക്കല്‍ രതീഷ് (30), എടവപ്പറമ്പില്‍ സതീഷ് (30), അമ്പലക്കുന്ന് പ്രദീപ് (27), എളഞ്ചീരി അമ്പാഴത്തൊടി ദിനേഷ് (33) എന്നിവരാണ് പിടിയിലായത്. അകമ്പാടം എരഞ്ഞിമങ്ങാട് ശനിയാഴ്ച പുലർച്ച ഒരുമണിയോടെയാണ് ഇവർ അറസ്റ്റിലായത്. എടവണ്ണ വനം റേഞ്ച് ഓഫിസര്‍ അബ്ദുൽ ലത്തീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലയത്. ഒരുകിലോ വേവിച്ചതും വറുത്തതുമായ ഇറച്ചിയാണ് അകമ്പാടം എരഞ്ഞിമങ്ങാടുനിന്ന് പിടികൂടിയത്. ഒന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാവോവാദി ഭീഷണിയെ തുടർന്ന് ഈ മാസം ഒന്ന് മുതൽ വനം ഔട്ട് പോസ്റ്റുകളിൽ രാത്രി കാവൽ പിൻവലിച്ചിരുന്നു. സിവില്‍ ഫോറസ്റ്റ് ഒാഫിസര്‍മാരായ വി.പി. അബ്ബാസ്, പി.എൻ. സജീവന്‍, ബി.എഫ്.ഒമാരായ കെ. ശരത്ത് ബാബു, എ.പി. റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.