എൻ.ജി.ഒ സംഘ് ജില്ല സമ്മേളനത്തിന് തുടക്കം

പാലക്കാട്: കേരള എൻ.ജി.ഒ സംഘ് ജില്ല സമ്മേളനം തുടങ്ങി. സംസ്ഥാന ജോയൻറ് സെക്രട്ടറി കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ യോഗത്തിൽ ജില്ല പ്രസിഡൻറ് എം.കെ. വാസുേദേവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുരളി കേനാത്ത് വാർഷിക റിപ്പോർട്ടും ജില്ല ട്രഷറർ വി. മണികണ്ഠൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി സി. സുരേഷ്കുമാർ സ്വാഗതവും താലൂക്ക് പ്രസിഡൻറ് കെ. രാഘവൻ നന്ദിയും പറഞ്ഞു. ബൈക്കിലെത്തി മാല മോഷ്ടിച്ചു കുഴൽമന്ദം: ബൈക്കിൽ വന്ന രണ്ടംഗ സംഘം മാല പൊട്ടിച്ചു. തണ്ണീരങ്കാട് സ്വദേശി ചാമിയുടെ ഭാര്യ തങ്ക (70), ചിറ്റലഞ്ചേരി കടമ്പടി നാരായണ‍​െൻറ മകൾ ഷീബ എന്നിവരുടെ മാലയാണ് ബൈക്കിൽ വന്ന രണ്ടുപേർ പിടിച്ചുപറിച്ചത്. തങ്കയുടെ രണ്ട് പവ‍​െൻറ മാലയാണ് നഷ്ടപ്പെട്ടത്. സമീപത്തെ ക്ഷീര സംഘത്തിൽ പാൽ കൊടുത്ത് മടങ്ങവെ‍ ശനിയാഴ്ച അതിരാവിലെയാണ് സംഭവം. ഷീബയുടെ മാല പിടിച്ചുപറിച്ചത് ആലത്തൂർ ഗോമതി എന്ന സ്ഥലത്തുവെച്ചാണ്. പിടിച്ചുപറിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ ഒന്നര പവനിൽ പകുതിയാണ് മോഷ്ടാക്കൾക്ക് ലഭിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സം‍ശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടു. ഈ ചിത്രം മോഷ്ടാക്കളുടേതാെണന്ന് ഷീബയും തങ്കയും തിരിച്ചറിഞ്ഞതായി കുഴൽമന്ദം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.