അഫീഫിന്​ കണ്ണീരോടെ വിട

തേഞ്ഞിപ്പലം: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രഫ. എ.പി. അബ്ദുൽ വഹാബി​െൻറ മകൻ അഫീഫ് അബ്ദുറഹ്മാന് ജന്മനാട് കണ്ണീരോടെ വിട നൽകി. തെങ്ങ് ദേഹത്തുവീണ് മരിച്ച അഫീഫി​െൻറ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലും തുടർന്ന്, പാണമ്പ്ര മദ്റസ ഹാളിലും പൊതുദർശനത്തിന് വെച്ചു. അന്ത്യോപചാരത്തിനും വൈകീട്ട് 3.30ഒാടെ പാണമ്പ്ര ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും ആയിരങ്ങൾ എത്തിച്ചേർന്നു. മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, പി. അബ്ദുൽ ഹമീദ്, വി. അബ്ദുറഹ്മാൻ, ടി.വി. ഇബ്രാഹിം, പി.ടി.എ. റഹീം, കെ.എൻ.എ. ഖാദർ, എം.എ. റസാഖ്, പി.കെ. അബ്ദുറബ്ബ്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, വി.പി. സോമസുന്ദരൻ, പി.എ. മുഹമ്മദ് റിയാസ്, മുനവ്വറലി ശിഹാബ്‌ തങ്ങൾ, വി. ശശികുമാർ, പി. മോഹനൻ മാസ്റ്റർ, നാലകത്ത് സൂപ്പി, പി.എം.എ. സലാം, എം.സി. മായിൻ ഹാജി, പി.പി. സുനീർ, ഹമീദ് വാണിയമ്പലം, ഹുസൈൻ രണ്ടത്താണി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, ടി.പി. അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരകുന്ന്, സി.പി. ഉമർ സുല്ലമി, ഡോ. ഹുസൈൻ മടവൂർ, സയ്യിദ് മുഹമ്മദ് ശാക്കിർ, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, െഎ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ, കെ.പി. ഇസ്മായിൽ, ഡോ. കെ. മൊയ്തു, ആർ.എസ്. പണിക്കർ, എ.കെ. അബ്ദുൽ ഹമീദ്, ഫാദർ പി.കെ. പൗലോസ്, വി.കെ. അക്ബർ, ഫിറോസ് ബാബു, ഇ. അബൂബക്കർ, പ്രഫ. പി. കോയ, സി.എച്ച്. മുസ്തഫ, സി.പി. നാസർകോയ തങ്ങൾ, എൻ.കെ. അബ്ദുൽ അസീസ്, ബഷീർ ബഡേരി, ജോബ് കാട്ടൂർ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. പിതാവ് പ്രഫ. എ.പി. അബ്ദുൽ വഹാബ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.