പൂക്കോട്ടുംപാടം: സംയോജിത കൃഷി നമ്മുടെ നാട്ടില്‍ അന്യംനിന്ന് പോകാന്‍ കാരണം ജൈവകൃഷിയില്‍നിന്ന് നാം പിന്മാറിയത് മൂലമാണെന്നും അതിനാല്‍ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള സംയോജിത കൃഷി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാറിെൻറ ലക്ഷ്യമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ ഗവ. ഹൈസ്കൂളിലെ ഹരിതസേനയുടെ സംയോജിത പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അമരമ്പലം കൃഷിഭവെൻറ സഹകരണത്തോടെയാണ് കൃഷി. സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂനിറ്റ് എന്നിവയും ഇൗ കൂട്ടായ്മയിൽ പങ്കാളികളാവും. കതിര്‍ ഫാം ഉടമ തറമ്മല്‍ കബീറാണ് സങ്കരയിനം കാര്‍ഷിക വിളകള്‍ ഉൽപാദിപ്പിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയത്. പി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച നൂതന മത്സ്യ കൃഷിക്കുള്ള പുരസ്കാരം ലഭിച്ച തറമ്മല്‍ കബീറിനെയും പഞ്ചായത്തിൽ കരനെല്‍കൃഷി നടത്തി വിജയം കണ്ട കൂരിയാടന്‍ കമ്മുവിനെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, കൃഷി ഓഫിസര്‍ ലിജു എബ്രഹാം, ആര്‍. പാര്‍ത്ഥസാരഥി, വി.കെ. അനന്തകൃഷ്ണന്‍, കുന്നുമ്മല്‍ ഹരിദാസന്‍, സ്കൂള്‍ പ്രധാനാധ്യാപകന്‍ ജി. സാബു, പി.ടി. ഉമ്മര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ ഹരിത സേന കോഒാഡിനേറ്റര്‍ കെ.കെ. ഷീന, അധ്യാപകരായ എ. സിദ്ദീഖ് ഹസ്സന്‍, റഹിയ ബീഗം, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.