വണ്ടൂരിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വണ്ടൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ചെട്ടിയാറമ്മൽ വാളശ്ശേരി അബ്ദുൽഖാദർ (62), തമിഴ്നാട് കരൂർ ജില്ലയിലെ നാഗമ്പല്ലി ഒന്തംപറ്റി എസ്. മുരുകേശ് (36) എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ വണ്ടൂർ-നിലമ്പൂർ റോഡിലെ പള്ളിക്കുളം വളവിൽ ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.