ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പ്രസ്താവന: കോൺഗ്രസിലും ലീഗിലും ഭിന്നത പുകയുന്നു

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ​െൻറയും പാർലമ​െൻററി പാർട്ടി നേതാവി​െൻറയും വാർത്തസമ്മേളനത്തിനെതിരെ മുസ്‌ലിം ലീഗിലും കോൺഗ്രസിലും ഭിന്നത തലപൊക്കുന്നു. പഞ്ചായത്ത് ബോർഡ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ വാർത്തസമ്മേളനം വിളിച്ചുചേർത്ത് പറഞ്ഞതാണ് ഇരുപാർട്ടികളുടെയും നേതൃത്വങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ലീഗ് അംഗം കൂടിയായ പി. ഷൗക്കത്തലി കാര്യമായി ഉന്നയിച്ച ആരോപണം വീടുകൾക്ക് നമ്പർ നൽകിയില്ല എന്നാണ്. എന്നാൽ, കഴിഞ്ഞ രണ്ടര വർഷം ലീഗ് പഞ്ചായത്ത് ഭരിച്ചപ്പോഴും വീട്ടുനമ്പറിനുള്ള ഈ അപേക്ഷകൾ ഫയലിലുണ്ടായിരുന്നു. അന്ന് ഇതിൽ നടപടിയെടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതിന് ലീഗാണ് മറുപടി പറയേണ്ടത് എന്ന് സി.പി.എം തിരിച്ചടിക്കുകയും ചെയ്തു. സി.പി.എം ഭരണത്തിൽ പാർട്ടിക്ക് എതിർപ്പുണ്ടെങ്കിലും പാർട്ടിയെയോ മറ്റ് അംഗങ്ങളെയോ അറിയിക്കാതെയാണ് ഷൗക്കത്തലി വാർത്തസമ്മേളനം നടത്തിയതെന്ന് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ പറഞ്ഞു. വി. ആബിദലി ഗ്രാമപഞ്ചായത്തിനെതിരെ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും പാർലമ​െൻററി പാർട്ടി കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും കോൺഗ്രസ് അംഗങ്ങളായ കെ. കുര്യച്ചനും വി. ശബീറലിയും പറഞ്ഞു. വീട്ടുനമ്പർ നൽകാത്തതിൽ 21 അംഗങ്ങൾക്കും പരാതിയുണ്ടെന്നും ഇതിൽ കൂട്ടായ പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു. തങ്ങൾ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും കോൺഗ്രസിന് വേണമെങ്കിൽ പിന്തുണ പിൻവലിക്കാമെന്നുമുള്ള സി.പി.എം നിലപാട് കോൺഗ്രസിന് കടുത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിനെതിരായ വിമർശനം അനവസരത്തിലുള്ളതായെന്നാണ് മുതിർന്ന പല കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.