പുലാമന്തോൾ: പാലൂർ ചെട്ടിയങ്ങാടി കുന്തിപ്പുഴ കടവിൽനിന്ന് അനധികൃത മണൽ പിടികൂടി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രെൻറ നിർദേശ പ്രകാരം പെരിന്തൽമണ്ണ പൊലീസാണ് വെള്ളിയാഴ്ച രാത്രി മണൽ പിടിച്ചത്. പാലൂർ ചെട്ടിയങ്ങാടി കുന്തിപ്പുഴ കടവിൽ അനധികൃത മണലെടുപ്പ് തകൃതിയാണെന്ന് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. പല ദിവസങ്ങളിലും പൊലീസ് സംഘം പരിശോധനക്കെത്തുേമ്പാഴേക്കും മണലെടുപ്പുകാർ മണലുമായി രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തുന്നതറിഞ്ഞ് മണൽമാഫിയ രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ മണൽ റവന്യൂ വകുപ്പിെൻറ സാന്നിധ്യത്തിൽ കലവറ നിർമിതിക്ക് കൈമാറി. ശനിയാഴ്ച പകൽ മണൽ കയറ്റിക്കൊണ്ട് പോവുന്നത് വരെയും പൊലീസ് കാവലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.