ചെര്‍പ്പുളശ്ശേരി: കര്‍ഷകസംഘം ജില്ല സെക്രട്ടറി പി.കെ. സുധാകരന്‍ നയിക്കുന്ന ജില്ല പ്രചാരണ ജാഥക്ക് ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നല്‍കി. കേന്ദ്ര സര്‍ക്കാറിെൻറ കര്‍ഷക ദ്രോഹ നടപടി തിരുത്തുക, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തി ആഗസ്റ്റ് ഒമ്പതിന് പാലക്കാട് ഹെഡ് പോസ്േറ്റാഫിസിനുമുമ്പിലാണ് സത്യഗ്രഹം. രാവിലെ പട്ടാമ്പിയില്‍ നിന്ന് ആരംഭിച്ച ജാഥ ഒറ്റപ്പാലത്തെ സ്വീകരണത്തിനു ശേഷം ചെര്‍പ്പുളശ്ശേരിയിലെത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ പി.കെ. സുധാകരൻ, ജോസ് മാത്യൂസ്, അബ്ദുൽ ഖാദര്‍, സുരേന്ദ്രന്‍, ശോഭന പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചെര്‍പ്പുളശ്ശേരിയിലെ സ്വീകരണത്തില്‍ കെ. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.ടി. സത്യൻ നിവേദനം ജാഥ ക്യാപ്റ്റന് നൽകി. കെ. ഗംഗാധരന്‍, കെ.ടി. സത്യന്‍ എന്നിവർ സംസാരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കന്‍ സ്ഥാനപതി പാലാട്ട് പാലസിലെത്തി ചെര്‍പ്പുളശ്ശേരി: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് ബെനിന്‍ സ്ഥാനപതി സൗമ്യാനു ഇസൗഫു മൗഡിയഡു ചളവറയിലെ പാലാട്ട് പാലസിലെത്തി. മെറ്റാഫിസിക്‌സ് ഗവേഷകനായ ചളവറ പാലാട്ട് ഡോ. ടി.പി. ജയകൃഷ്ണനെ സന്ദര്‍ശിക്കാനാണ് അദ്ദേഹം എത്തിയത്. മെറ്റാഫിസിക്‌സിനെ കുറിച്ച് കൂടുതല്‍ അറിയാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കുവൈത്തിലെ ബെനിന്‍ സ്ഥാനപതിയാണ്. ഡോ. ടി.പി. ജയകൃഷ്ണനും ഭാര്യ ഉഷ ജയകൃഷ്ണനും ചേര്‍ന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. നാലു മണിക്കൂറോളം ജയകൃഷ്ണനുമായി സംഭാഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.(ചിത്രം: റിപ്പബ്ലിക് ഓഫ് ബെനിൻ കുവൈത്ത് സ്ഥാനപതി ചളവറ പാലാട്ട് ഹൗസ് സന്ദർശിച്ചപ്പോൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.