'പാചക തൊഴിലാളികൾക്ക്​ അർഹമായ പരിഗണന നൽകണം'

ചെർപ്പുളശ്ശേരി: പാചക തൊഴിലാളികളെ സർക്കാർ പരിഗണിക്കണമെന്ന് സംസ്ഥാന സ്വതന്ത്ര പാചക തൊഴിലാളി യൂനിയൻ (എസ്.എസ്.പി.ടി.യു) സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.ടി.ഡി.സി പോലുള്ള സർക്കാർ സംവിധാനങ്ങളിൽ പാചക തൊഴിലാളികളെ ഇൻറർവ്യൂ നടത്തി 10 ശതമാനം നിയമിക്കണമെന്നും അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി പോരുവഴി ഷുക്കൂർ, ട്രഷറർ ഹംസക്കുട്ടി മലബാർ, സെക്രട്ടറിമാരായ സി.പി. ഫൈസൽ ആനമങ്ങാട്, അലി വല്ലപ്പുഴ, ഷൗക്കത്തലി വെട്ടത്തൂർ, ഹരിഷ് കമ്പഴിപ്പുറം, ബഷീർ കോതകുർശ്ശി, മൊയ്തു പനമണ്ണ, റഷീദ് പാറൽ, റഫീഖ് ഒറ്റപ്പാലം, ഹനീഫ വല്ലപ്പുഴ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.