ജില്ല ആശുപത്രിയിലെ നിരക്ക് വർധന: പ്രതിഷേധവുമായി എച്ച്.എം.സി അംഗങ്ങൾ

കലക്ടർക്ക് നിവേദനം നൽകി നിലമ്പൂർ: ജില്ല ആശുപത്രിയിലെ നിരക്ക് വർധനവ് പിൻവലിക്കാനുള്ള നടപടി ഉണ്ടാവണമെന്ന് ആവശ‍്യപ്പെട്ട് ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി (എച്ച്.എം.സി) അംഗങ്ങൾ ജില്ല കലക്ടർക്ക് നിവേദനം നൽകി. നിരക്ക് വർധിപ്പിച്ചവർ തന്നെ സമരമുഖത്ത് ഇറങ്ങിയത് അപഹാസ‍്യമാണെന്നും നിവേദനത്തിൽ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ളത് നിലമ്പൂരിലാണ്. ഇവരെല്ലാം തന്നെ നിലമ്പൂർ ആശുപത്രിയെയാണ് ആശ്രയിച്ചുവരുന്നത്. ഇവരുടെ ഏക ആശ്രയമാണ് ജില്ല ആശുപത്രി. നിരക്ക് വർധനവ് ഇവരെ ദുരിതത്തിലാക്കും. ചാർജ് വർധിപ്പിച്ച നടപടി ജനാധിപത‍്യവിരുദ്ധമാണ്. അജണ്ടയിലില്ലാത്ത തീരുമാനമാണ് എച്ച്.എം.സി യോഗത്തിലുണ്ടായത്. നിരക്ക് വർധനവ് പിൻവലിച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ പറയുന്നു. എച്ച്.എം.സിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന ജോർജ് തോമസ് (കേരള കോൺഗ്രസ്) ഇസ്മായിൽ എരഞ്ഞിക്കൽ (ജെ.ഡി.എസ്), ആർ. പാർഥ സാരഥി (സി.പി.ഐ), ബിനോയ് പാട്ടത്തിൽ (കേരള കോൺഗ്രസ് (ജെ), അഡ്വ. കെ. രമേശ് (ആർ.എസ്.പി), പി. ബിജു (എൻ.സി.പി) എന്നിവർ നിവേദനത്തിൽ ഒപ്പുവെച്ചു. നിവേദനത്തി‍​െൻറ പകർപ്പ് ജില്ല മെഡിക്കൽ ഓഫിസർ, വകുപ്പ് മന്ത്രി എന്നിവർക്കും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.