നിലമ്പൂർ: സി.പി.ഐ കൗൺസിലർ പി.എം. ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ യു.ഡി.എഫിെൻറ പ്രമേയം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചന്തക്കുന്ന് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ കച്ചവടത്തിനായി ബഷീറിന് മുറി അനുവദിച്ചിരുന്നു. ഇത് പിന്നീട് മറ്റൊരാൾക്ക് കൂടുതൽ വാടകക്ക് മറിച്ചു കൊടുത്തുവെന്നാണ് ആരോപണം. ഇയാളുമായി ബഷീറുണ്ടാക്കിയെന്ന് പറയുന്ന കരാറിെൻറ പകർപ്പ് നഗരസഭ ബോർഡ് മീറ്റിങ്ങിൽ ചർച്ചക്കുവെച്ചാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ യു.ഡി.എഫ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തിെൻറ അഭാവത്തിലായിരുന്നു ഭരണപക്ഷത്തിെൻറ തീരുമാനം. എന്നാൽ, റിലയൻസ് കേബിൾ സ്ഥാപിക്കൽ വിഷയത്തിൽ ചെയർപേഴ്സനെതിരെ വിജിലൻസ് കോടതിയെ സമീപിച്ചതിെൻറ പകപോക്കലാണ് പ്രമേയത്തിന് ആധാരമെന്ന് ബഷീർ പറഞ്ഞു. കേബിൾ വിഷയത്തിൽ ചെയർപേഴ്സെൻറ രാജിയാവശ‍്യപ്പെട്ടത് ഭരണപക്ഷം നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രമേയം പാസാക്കിയത്. ഏത് അന്വേഷണം നേരിടാനും തയാറാണ്. ഭരണപക്ഷത്തിെൻറ നിലപാട് പോലെ ആരോപണത്തിൽനിന്ന് ഒളിച്ചോടുന്നില്ല. വിജിലൻസ് അന്വേഷണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ നിലപാടിൽനിന്ന് പിന്നോട്ടുപോവില്ലെന്നും ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.