കോച്ച്​ ഫാക്​ടറി: നീക്കം പുനഃപരിശോധിക്കണം

ഷൊർണൂർ: പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു പറഞ്ഞു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ബി. രാജേഷ് എം.പി വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡൻറ് ഷബീർ നീരാണി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഒ.വി. ജയകുമാർ, ടി.കെ. ഹമീദ്, വി.കെ.പി. വിജയനുണ്ണി, വി.കെ. ശ്രീകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ ടി. ഹരിശങ്കർ, ദീപക് ഗംഗാധരൻ, ഷിബു കൂളിയാട്ടിൽ, സ്വജിത് കുമാർ, ടി.ആർ.കെ. ജയേഷ്, പി.പി. അൻസിൽ, കെ.ടി. വിനീത് കുമാർ, ആർ. ശരൺജിത്, കെ.വി. രാധാകൃഷ്ണൻ, മുഹമ്മദ് റിനാസ്, എൻ. രാജീവ്, ടി.കെ. ആഷിഖ്, കെ. വിഷ്ണു, നഗരസഭാംഗങ്ങളായ സി.കെ. സുനിൽകുമാർ, പി.എ. റജുല എന്നിവർ നേതൃത്വം നൽകി. പടം ഒന്ന്: യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി ഷൊർണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.