മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സർക്കാർ സഹായം

അരീക്കോട്: മാനസികമായി വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് ധനസഹായം നൽകാനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു. നിലവിൽ ഇത്തരം വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്തുകൾ നീക്കി വെക്കുന്ന തുകയിൽനിന്നാണ് ധനസഹായം നൽകിവരുന്നത്. ഇതിന് പുറമെയാണ് സർക്കാർ ധനസഹായം നേരിട്ട് നൽകാനുള്ള പദ്ധതി. ഇത് സംബന്ധിച്ച സർക്കാർ സർക്കുലർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അയച്ചു കഴിഞ്ഞു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കാണ് ധനസഹായം നൽകുക. ധനസഹായം ആവശ്യമുള്ള സ്ഥാപനങ്ങൾ അത് ലഭിക്കാൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അയച്ച പ്രത്യേക പെർഫോമ പൂർണമായും പൂരിപ്പിച്ച് ഏപ്രിൽ 30ന് അഞ്ചിന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ msndpi @gmail.com എന്ന ഇമെയിൽ അഡ്രസിൽ അയക്കേണ്ടതാണ്. ഈ പെർഫോമയിൽ വിദ്യാർഥികളുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളിക്കണം. പെർഫോമയോടൊപ്പം മറ്റു രേഖകൾ ആവശ്യമില്ല. കൃത്യസമയത്ത് പെർഫോമ സമർപ്പിക്കാത്ത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 2018-19 സാമ്പത്തിക വർഷത്തിലെ ധനസഹായം ലഭ്യമാകില്ലെന്ന് സർക്കുലറിൽ പറയുന്നു. അതത് വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർ ആണ് പെർഫോമ സമർപ്പിക്കാൻ മുൻകൈയെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.