മഞ്ചേരി എഫ്.എം പ്രക്ഷേപണത്തിന്​ ശനിയും ഞായറും ഇനി ഇടവേളയില്ല

മഞ്ചേരി: ആകാശവാണി മഞ്ചേരി നിലയത്തിൽനിന്ന് ശനി, ഞായർ ദിവസങ്ങളിൽ ഇനി ഇടവേളയില്ലാതെ പ്രക്ഷേപണം തുടരും. രാവിലെ 6.23 മുതൽ രാത്രി 10 വരെയാണ് പ്രക്ഷേപണം. എല്ലാ ദിവസവും രാവിലെ മുതൽ രാത്രിവരെ പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതി​െൻറ ആദ്യപടിയായാണ് ഏപ്രിൽ 28 മുതൽ ശനിയും ഞായറും തുടർച്ചയായി പ്രക്ഷേപണം തുടങ്ങുന്നത്. ശനിയാഴ്ച ഉച്ചക്ക് 1.02 മുതൽ പുതിയ സിനിമകളിലെ പാട്ടുകളുമായി നവഗീതങ്ങൾ, 2.15ന് പുതിയ ഹിന്ദി ചലച്ചിത്രഗാനങ്ങൾ, മൂന്നിന് സംഘഗാനങ്ങൾ, ഞായറാഴ്ച ഉച്ചക്ക് 1.02ന് മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി സൺഡേ സെലക്ഷൻസ്, 2.15ന് കലാ-സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തിയ നിറക്കൂട്ട്, മൂന്നിന് ചലച്ചിത്ര ശബ്ദരേഖ എന്നിവയാണ് പുതിയ പരിപാടികളിൽ ചിലത്. 2006 ജനുവരി 28ന് സായാഹ്ന പ്രക്ഷേപണം ആരംഭിച്ച മഞ്ചേരി എഫ്.എം നിലയം, കഴിഞ്ഞവർഷം ജനുവരി 26നാണ് പ്രഭാതപ്രക്ഷേപണം തുടങ്ങിയത്. മലപ്പുറം ജില്ലയിലും പാലക്കാട്, വയനാട്, തൃശൂർ, കോഴിക്കോട്, ഗൂഡല്ലൂർ തുടങ്ങി സമീപ ജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും സുവ്യക്തമായി ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ലഭിക്കുന്നുണ്ട്. പരസ്യപ്രക്ഷേപണത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തികവർഷം 81.24 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കി നിലയം റെേക്കാഡ് സ്ഥാപിച്ചു. ലക്ഷ്യമിട്ടതി​െൻറ 108 ശതമാനമാണിതെന്ന് പ്രോഗ്രാം മേധാവി ഡി. പ്രദീപ് കുമാർ അറിയിച്ചു. താൽക്കാലിക അധ്യാപക നിയമന സർക്കുലർ തിരുവനന്തപുരത്തേക്ക് മാത്രമുള്ളത് മഞ്ചേരി: സർക്കാർ സ്കൂളുകളിൽ വരുന്ന താൽക്കാലിക അധ്യാപക ഒഴിവുകളിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്താനുള്ള തീരുമാനം തിരുവനന്തപുരം ജില്ലയിൽ മാത്രം. വിദ്യാഭ്യാസ ഉപഡയറക്ടർ വിദ്യാഭ്യാസ ജില്ല ഒാഫിസർമാരോടും എ.ഇ.ഒമാരോടും അടുത്ത അധ്യനവർഷം വരുന്ന താൽക്കാലിക അധ്യാപക ഒഴിവുകൾ സംബന്ധിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. ജില്ല എംപ്ലോയ്മ​െൻറ് ഒാഫിസർ ആവശ്യപ്പെട്ടത് പ്രകാരമാണത്. അതേസമയം, സർക്കുലർ സംസ്ഥാനത്ത് മൊത്തം ബാധകമാണെന്ന ധാരണയിൽ പി.എസ്.സി വഴി പരീക്ഷയെഴുതി സപ്ലിമ​െൻററി പട്ടികയിൽ കടന്നുകൂടിയവർ അവരുടെ രജിസ്ട്രേഷൻ സീനിയോറിറ്റിയോടെ പുതുക്കാനുള്ള അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കുലർ തിരുവനന്തപുരം ജില്ലയിൽ മാത്രം ബാധകമാവുന്നതാണെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.