പൂരങ്ങളുടെ പൂരം ഇന്നാണ്​

കെ. പരമേശ്വരൻ തൃശൂർ: മഴമേഘങ്ങളുടെ ഒളിഞ്ഞുനോട്ടം പൂരക്കാലത്ത് പുതുമയുള്ളതല്ല. ചിലപ്പോൾ മാനത്ത് കരിമ്പടക്കെട്ട് നിർവത്തും. മറ്റു ചിലപ്പോൾ മണ്ണു നനയാൻ പാകത്തിൽ ചിതറി വീഴും. അതുമല്ലെങ്കിൽ പതുക്കെ പിൻവാങ്ങും. ഇന്നലെയുമുണ്ടായി, തൃശൂരി​െൻറ ആകാശ മേലാപ്പിൽ ഇൗ മഴമേഘസഞ്ചാരം. പക്ഷെ, അതൊന്നും ഇൗ 'ചൂടിനെ' അകറ്റാൻ പര്യാപ്തമല്ല. മേടച്ചൂടിനും മുകളിൽ അത്രക്കങ്ങ് ഉയർന്നു നിൽക്കുകയാണ് പൂരച്ചൂട്. ഇന്നാണ് തൃശൂർ പൂരം. ഒരുക്കം ഗംഭീരമാണ്. പതിവുപോലെ നെയ്തലക്കാവ് ഭഗവതി ഇന്നലെത്തന്നെ വടക്കുന്നാഥ​െൻറ തെക്കേ േഗാപുരവാതിൽ പൂരാരവത്തിലേക്ക് തുറന്നിട്ടു. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിൽ തുടങ്ങി ചെറു പൂരങ്ങൾ ഒാരോന്നായെത്തും. ശാസ്താവി​െൻറ വരവു മുതൽ നാളെ പൂരം അവസാനിക്കുന്നതു വരെയുള്ള മുപ്പത്തിയാറു മണിക്കൂർ തൃശൂരി​െൻറ വീഥികൾ ആനപ്പുറമേറിയ ദേവതകെളക്കൊണ്ടും അലഞ്ഞു തിരിയുന്ന മനുഷ്യരെക്കൊണ്ടും നിറയും. പതിവിൽനിന്ന് ചില വ്യത്യാസങ്ങളുമുണ്ട്, ഇത്തവണ. ആദ്യമായി ഒരു മുഖ്യമന്ത്രി പൂരത്തി​െൻറ ഏറ്റവും സൗകുമാര്യമാർന്ന കുടമാറ്റം കാണാനെത്തും. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ട് തിരുവമ്പാടി വിഭാഗത്തി​െൻറ തിടേമ്പറ്റിയ ശിവസുന്ദറി​െൻറ അസാന്നിധ്യമാണ് മറ്റൊന്ന്. െചരിഞ്ഞ ശിവസുന്ദറിനു പകരം ചെറിയ ചന്ദ്രശേഖരൻ തിരുവമ്പാടിയുടെ തിടേമ്പറ്റും. വെടിക്കെട്ടിനുള്ള സുരക്ഷ ക്രമീകരണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.