പി.വി. വൈശാഖിന് ദക്ഷിണ റെയിൽവേ പുരസ്‌കാരം

പാലക്കാട്: മികച്ച സേവനത്തിനുള്ള ദക്ഷിണ റെയില്‍വേയുടെ പുരസ്‌കാരം പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള ടിക്കറ്റ് ട്രാവലിങ് ഇന്‍സ്‌പെക്ടര്‍ പി.വി. വൈശാഖിന്. റെയില്‍വേ വാരാചരണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറാണ് പുരസ്‌കാരം സമ്മാനിച്ചത്. ട്രെയിന്‍ യാത്രക്കിടെ ഐ.ടി ജീവനക്കാര‍​െൻറ നഷ്ടപ്പെട്ട ബാഗ് തിരിച്ചെടുത്ത് നല്‍കിയതും അസി. എജുക്കേഷനല്‍ ഓഫിസറുടെ എ.ടി.എം കാര്‍ഡും പണവുമടങ്ങിയ ബാഗ് കണ്ടെടുത്ത് നല്‍കിയതുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച സേവനത്തിന് നേരത്തെ രണ്ടുതവണ ഡിവിഷനല്‍ റെയില്‍വേ മാനേജറുടെ അംഗീകാരം നേടിയിട്ടുണ്ട്. കല്ലേക്കുളങ്ങര തോമസ് നഗര്‍ പാലക്കല്‍ വീട്ടില്‍ പരേതനായ വേലായുധ​െൻറയും റിട്ട. റെയില്‍വേ ഉദ്യോഗസ്ഥ ശാന്തയുടെയും മകനാണ് വൈശാഖ്. ഭാര്യ: നീതു. മക്കൾ: ധ്വനി, ധ്യാന്‍കൃഷ്ണ. മരണച്ചുഴിയായി വാളയാർ ഡാം; ആറുമാസത്തിനിടെ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ വാളയാർ: കേരള-തമിഴ്നാട് അതിർത്തിയിലെ വാളയാർ ഡാം മരണച്ചുഴിയാവുന്നു. നിരവധി ജീവനുകളാണ് ഡാമിൽ പൊലിഞ്ഞത്. തമിഴ്നാട്ടിൽനിന്ന് വിനോദയാത്രക്ക് എത്തുന്ന പലർക്കും നീന്തൽ അറിയാത്തത് അപകടത്തി​െൻറ നിരക്ക് കൂട്ടുന്നു. ഡാമിൽനിന്നും നിരന്തരമായ മണ്ണെടുപ്പ് നടത്തുന്നത് പലപ്പോഴും ഡാമി​െൻറ പല ഭാഗങ്ങളിലും അപകടകരമായ ചുഴികൾ രൂപപ്പെടുത്തുന്നു. ഇതും മരണകാരണമാകുന്നു. ആറുമാസത്തിനിടെ കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരണപ്പെട്ടിട്ടും അപകട മുന്നറിയിപ്പുബോർഡുകളോ മറ്റേതെങ്കിലും ആവശ്യ സംവിധാനമോ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അധികൃതരുടെ മെല്ലെപ്പോക്ക് നയത്തിനെതിരെ പ്രകോപിതരാണ് പരിസരവാസികൾ. വാളയാർ ഡാമിലെ അനധികൃത മണ്ണെടുപ്പിനെതിരെ കർശന പരിശോധനയും നിയമനടപടിയും ആരംഭിച്ചെന്ന് വാളയാർ എസ്.ഐ പി.എം. ലിബി അറിയിച്ചു. കോയമ്പത്തൂർ ഭാഗത്തുനിന്ന് അനുമതിയില്ലാതെ പലപ്പോഴും ഡാമിലേക്ക് വിനോദസഞ്ചാരികൾ പ്രവേശിക്കുന്നത് അപകടം ഉണ്ടാക്കുന്നു. അവധിക്കാലമായതോടെ തമിഴ്നാട്ടിലെ കോളജിൽനിന്നുള്ള കുട്ടികളുടെ വരവും കൂടിയിട്ടുണ്ട്. അനധികൃതമായി മണൽ കടത്തും കോയമ്പത്തൂർ ഭാഗത്തേക്കുള്ളതിനാൽ തമിഴ്നാട് പൊലീസി‍​െൻറ സഹായത്തോടെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. അനുമതിയില്ലാതെ ഡാമിനകത്തു പ്രവേശിക്കുന്നത് തടയാൻ ഡാം അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.