ഡി.സി.സി പ്രസിഡൻറിന് നേരെ യൂത്ത് കോൺഗ്രസും

പാലക്കാട്: കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന പാലക്കാട് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എതിരാളികളുടെ ചട്ടുകമെന്ന് വിശേഷിപ്പിച്ച ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠനെതിരെ യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വം രംഗത്ത്. പാലക്കാട് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.കെ. ഫിറോസ് ബാബുവാണ് ഡി.സി.സി പ്രസിഡൻറി‍​െൻറ പ്രസ്താവന ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിന് സമമാണെന്ന ആരോപണവുമായി രംഗത്തുവന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വത്തി‍​െൻറ നിലപാട് ഫിറോസ് ബാബു വ്യക്തമാക്കിയിരിക്കുന്നത്. പണം വാങ്ങി നിയമനം നടത്തുന്നെന്ന് പറഞ്ഞുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡൻറ് ബോബൻ മാട്ടുമന്തയും യൂത്ത് കോൺഗ്രസും വർഗീയ ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച സമരങ്ങൾ എണ്ണമിട്ട് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസിനെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന ഇറക്കിയ ഡി.സി.സി പ്രസിഡൻറ് അത് പിൻവലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.