നാഷനലിസ്​റ്റ്​ സ്​റ്റുഡൻറ്​സ് കോൺഗ്രസ് ജില്ല ക്യാമ്പിന്​ തുടക്കം

നെല്ലിയാമ്പതി: നാഷനലിസ്റ്റ് സ്റ്റുഡൻറ്സ് കോൺഗ്രസി​െൻറ രണ്ടുദിവസത്തെ ജില്ല പഠനക്യാമ്പ് നെല്ലിയാമ്പതിയിൽ തുടങ്ങി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് വർക്കല ബി. രവികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നസീർ പടിഞ്ഞാറേതിൽ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി പി.എ. റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കോട്ടിൽ, വി.എം. അബ്ദുല്ല, ഷൗക്കത്തലി കുളമ്പാടം, അഫ്സൽ കുഞ്ഞുമോൻ, പി. സിദ്ദീഖ്, മൊയ്തീൻകുട്ടി കാരാകുറിശ്ശി, ഷെനിൻ മന്ദിരാട്, കെ.പി. ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ച, വിദ്യാഭ്യാസ പ്രമേയരൂപവത്കരണം തുടങ്ങിയ നടത്തും. ബുധനാഴ്ച 11.30ന് നടക്കുന്ന സമാപനം എൻ.എസ്‌.സി സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് നസീർ പടിഞ്ഞാറേതിൽ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.