കോട്ടക്കലിൽ നാലരക്കിലോ കഞ്ചാവുമായി ബംഗാളികൾ പിടിയിൽ

കോട്ടക്കൽ: പഞ്ചിമബംഗാൾ സ്വദേശികളായ യുവതിയടക്കം രണ്ടംഗസംഘം 4.4 കിലോ കഞ്ചാവുമായി കോട്ടക്കലിൽ പിടിയിൽ. ബർദ്മാൻ കത്വ സ്വദേശികളായ ബോല (25), ഫിറൂജ (37) എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കോട്ടക്കൽ ബസ്സ്റ്റാൻഡിനു പിറകിലെ സ്വകാര്യ മാളിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബിഗ് ഷോപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. യുവതിയായതിനാൽ പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിൽ ഫിറൂജയാണ് ട്രെയിൻ മാർഗം കഞ്ചാവെത്തിച്ചിരുന്നത്. ബോലയാണ് ചില്ലറ വിൽപന നടത്തിയിരുന്നത്. സൂപ്പി ബസാറിനു സമീപം കുടുംബത്തോടൊപ്പമാണ് യുവതിയുടെ താമസം. നിർമാണ തൊഴിലാളിയായ ഭർത്താവിന് ഇവരുടെ കഞ്ചാവ് വിൽപനയും ഇടപാടുകളും അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യമായാണ് കഞ്ചാവെത്തിക്കുന്നതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, കൂടുതൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. എ.എസ്.ഐ അജിത് പ്രസാദ്, സി.പി.ഒമാരായ ശരത് നാഥ്, സജീഷ്, മണിരാജ്, ഷൈലജ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഇരുവരേയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.