കോഴിക്കോട്: ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ശാത്തിയും ഉന്നതസംഘവും ബുധനാഴ്ച കാലിക്കറ്റ് സര്‍വകലാശാല സന്ദർശിക്കും. വൈകീട്ട് മൂന്നിന് സെനറ്റ്ഹാളില്‍ നടക്കുന്ന യോഗത്തില്‍ വി.സി, പഠനവകുപ്പ് മേധാവികൾ, ഡയറക്ടര്‍മാർ, കോളജ് പ്രിന്‍സിപ്പല്‍മാർ തുടങ്ങിയവർ പങ്കെടുക്കും. സൗദിയുമായി വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യത ആരായുകയാണ് ലക്ഷ്യം. സൗദി എംബസിയിെല കൾച്ചറൽ അറ്റാഷെ ഡോ. അബ്ദുല്ല ശത്വി, ഫസ്റ്റ് സെക്രട്ടറി മജീദ് അൽഹർബി, മുൻ അറ്റാഷെ അഹ്മദ് അലി അൽറൂമി, സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സുലൈമാൻ അൽബാത്ലി എന്നിവരും അംബാസഡർക്കൊപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.