റോഡ് സുരക്ഷ: ഡ്രൈവർമാർക്ക് ശിൽപശാല സംഘടിപ്പിച്ചു

കല്ലടിക്കോട്: റോഡ് സുരക്ഷ വാരാചരണ ഭാഗമായി കല്ലടിക്കോട് ജനമൈത്രി പൊലീസ് സ്റ്റേഷ‍​െൻറ നേതൃത്വത്തില്‍ കരിമ്പ ഗവ. ഹൈസ്‌കൂളിൽ ഡ്രൈവർമാർക്ക് ശിൽപശാല സംഘടിപ്പിച്ചു. സ്റ്റേഷൻ പരിധിയിലെ ഓട്ടോ-ടാക്സി, സ്‌കൂള്‍ വാഹനം ഡ്രൈവര്‍മാര്‍ക്കായി ട്രാഫിക് നിയമങ്ങള്‍, അപകടരഹിതമായ ഡ്രൈവിങ്, സാമൂഹിക പ്രതിബദ്ധത എന്നിവ സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. 130ഒാളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.ഐ മനോജ് കെ. ഗോപി അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജസ്റ്റിൻ എസ്. മാളിയേക്കൽ, മണ്ണാർക്കാട് എ.എസ്.ഐ നജീബ്, ജനമൈത്രി സി.ആർ.ഒ. രാജ്‌നാരായണൻ എന്നിവർ ക്ലാസെടുത്തു. ജനമൈത്രി പ്രസിഡൻറ് സമദ് കല്ലടിക്കോട് സ്വാഗതവും സി.പി.ഒ സുജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.