എൽ.എസ്.എൻ വിദ്യാലയത്തി‍െൻറ പുതിയ കെട്ടിടത്തിന് ശിലയിട്ടു

ഒറ്റപ്പാലം: എൽ.എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ 4.33 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തി‍​െൻറ ശിലാസ്ഥാപനം പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. മൂന്നു നിലകളിലായി 40,000 ചതുരശ്രഅടി വിസ്തൃതിയിൽ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ 27 ഹൈടെക്ക് ക്ലാസ് മുറികളാണുണ്ടാവുക. ഇതിലേക്കായി സർക്കാറി‍​െൻറ ചലഞ്ച് ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ചടങ്ങിൽ എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് എ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. ഹംസ മുഖ്യാതിഥിയായിരുന്നു. ഹൈസ്‌കൂൾ പ്രധാനാധ്യാപിക അൽഫിൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി, പ്രൊവിൻഷ്യൽ സുപ്പീരിയർ അൻസില, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുജാത, വാർഡ് കൗൺസിലർ ടി.പി. പ്രദീപ്കുമാർ, എൽ.എസ്.എൻ ലോക്കൽ സ്‌കൂൾ മാനേജർ ധന്യ, ടി.ടി.ഐ പ്രിൻസിപ്പൽ അൽമ, ടി.ടി.ഐ പി.ടി.എ പ്രസിഡൻറ് ഗിരീഷ്, സതീഷ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുധീര സ്വാഗതവും സൗമ്യ സന്ദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.