ഷൊർണൂർ: ടൗണിൽ ഡിവൈ.എസ്.പി ഓഫിസിനും പൊലീസ് സ്റ്റേഷനും സമീപമുള്ള സിറ്റി സ്ക്വയറിൽ മോഷണശ്രമം. ഒന്നും രണ്ടും നിലകളിലുള്ള നാലു സ്ഥാപനങ്ങളിലാണ് രാത്രിയിൽ മോഷണശ്രമം നടന്നത്. ഒന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ജൂബിലി ദന്തൽ ക്ലിനിക്, ഹോമിയോ ഡിസ്പൻസറി, രണ്ടാമത്തെ നിലയിലെ കമ്പ്യൂട്ടർ സെൻറർ, ഡയബറ്റിക് വിദഗ്ധൻറ ഓഫിസ് എന്നിവയുടെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. എവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നതെന്ന് ഷൊർണൂർ എസ്.ഐ. സുജിത് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത് കുളപ്പുള്ളിയിലെ ഒരു കോഴിക്കടയിലാണ്. അവിടെനിന്ന് 6000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥിരമായി മോഷണത്തിൽ ഏർപ്പെട്ടവരാണ് രണ്ട് സംഭവങ്ങൾക്കും പിന്നിലെന്ന് എസ്.ഐ പറഞ്ഞു. രാത്രി പരിശോധനക്കിടെ അങ്ങനെ ചിലരെ കാണാനായെങ്കിലും പിടികൂടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വൈകാതെ പിടികൂടാനാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.