കഞ്ചാവിൽ മയങ്ങി നഗരം; നിരീക്ഷണത്തിനൊടുവിൽ പ്രതികൾ വലയിൽ

കോട്ടക്കൽ: ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നഗരത്തിൽ കഞ്ചാവെത്തുന്ന സൂചന പൊലീസിന് ലഭിച്ചത് മാസങ്ങൾക്ക് മുമ്പ്. തുടർന്ന് ബസ് സ്റ്റാൻഡിലും പരിസരത്തും വിരിച്ച വലയിൽ കുടുങ്ങിയത് ബംഗാൾ സ്വദേശികൾ. പശ്ചിമബംഗാളിലെ ബർധമാൻ ജില്ലയിലെ കത് വ ഗ്രാമവാസികളായ ബോല, ഫിറൂജ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വിതരണത്തി​െൻറ മുഖ്യ ആസൂത്രണം ബോലയുടേതാണ്. ഇയാൾ വഴിയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കും സ്വദേശികൾക്കും കഞ്ചാവ് എത്തിയിരുന്നത്. നാട്ടിൽനിന്ന് ലഹരി എത്തിക്കാനായി ഫിറൂജയെ ഉപയോഗിക്കുകയായിരുന്നു. ഇരുവരും അടുത്തടുത്ത ഗ്രാമവാസികളാണ്. ഈ പരിചയം ബോല മുതലെടുത്തു. ഫിറൂജയുടെ ഭർത്താവും മക്കളും അറിയാതെയായിരുന്നു കച്ചവടം. ഇവർ നാട്ടിൽനിന്ന് ബാഗിൽ വിദഗ്ധമായി എത്തിക്കുന്ന കഞ്ചാവ് ബോലയാണ് കച്ചവടം ചെയ്തിരുന്നത്. ചെറുപൊതികളാക്കിയുള്ള കച്ചവടം തകൃതിയായതോടെ പൊലീസിന് വിവരം ലഭിച്ചു. തുടർ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. മൊത്ത വിതരണക്കാരോ മറ്റോ ഇവരുടെ പിന്നിലുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.