വർഗീയ ഫാഷിസ്​റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണ൦ ^കെ.ഇ. ഇസ്മയിൽ

വർഗീയ ഫാഷിസ്റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണ൦ -കെ.ഇ. ഇസ്മയിൽ പട്ടാമ്പി: വർഗീയ ഫാഷിസ്റ്റ് കടന്നുകയറ്റ൦ നേരിടാൻ ഇടത് ജനാധിപത്യ മതേതര ഐക്യം ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മയിൽ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകൻ വി.ടി. ശങ്കരൻ, പാർട്ടി പ്രവർത്തകനും വാനശാസ്ത്ര പണ്ഡിതനുമായിരുന്ന ടി.എ. ഗഫൂർ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ടി. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി പ്രഭാഷണം നടത്തി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിച്ചു. മുഹമ്മദ് മുസ്തഫ സ്വാഗതവും സത്യപ്രകാശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.