തച്ചമ്പാറയിലെ കർഷക കൂട്ടായ്മക്ക് ആദരം

കല്ലടിക്കോട്: തച്ചമ്പാറയിലെ കർഷക കൂട്ടായ്മയെ ആദരിച്ചു. ജില്ലയിൽ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയെ പാലക്കാട് ടൗൺഹാളിൽ അക്ഷയശ്രീ ജൈവ കർഷക സമിതിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരനും കർഷകശ്രീ അവാർഡ് ജേതാവ് സ്വപ്ന ജെയിംസും ചേർന്നാണ് കർഷകരെ ആദരിച്ചത്. വർഷങ്ങളായി ജൈവ കാർഷികരംഗത്ത് മികച്ച കാൽവെപ്പാണ് തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കർഷകർ നടത്തുന്നത്. വീട്ടുമുറ്റത്ത് പാഷൻ ഫ്രൂട്ട്, ഓരോ വീട്ടിലും അടുക്കളത്തോട്ടം, അന്യംനിന്ന് പോവുന്ന ഔഷധസസ്യങ്ങളുടെയും ഫലങ്ങളുടെയും വീണ്ടെടുപ്പ് എന്നിവ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കാർഷിക മുന്നേറ്റത്തി​െൻറ ചുവടുവെപ്പുകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.