സെമിനാർ

പാലക്കാട്: ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജന്മദിനത്തോടനുബന്ധിച്ച് ദലിത് സേവ സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 14ന് രാവിലെ പത്തിന് ഗവ. മോയൻ എൽ.പി സ്കൂളിൽ സംഘടിപ്പിക്കും. എം. ഗീതാനന്ദൻ, ഡോ. കെ. രാജൻ എന്നിവർ സംസാരിക്കും. കെ.വി. വിജയദാസ് എം.എൽ.എയുടെ കോലം കത്തിച്ചു പാലക്കാട്: പൊലീസ് ഭീഷണിയിൽ ജീവനൊടുക്കിയ സന്തോഷ് കുമാറി‍​െൻറ മൃതദേഹമെത്തിച്ചപ്പോൾ നാട്ടുകാരെ അധിക്ഷേപിക്കുകയും ദലിത് നേതാവ് രവി പള്ളത്തേരിയെ മർദിക്കുകയും ചെയ്തെന്നാരോപിച്ച് കെ.വി. വിജയദാസ് എം.എൽ.എയുടെ കോലം വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും ചേർന്ന് കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, മോഹൻദാസ്, പി.ഡി. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.