പാലക്കാട്: പി.ഡി.പി സിൽവർ ജൂബിലി സമ്മേളനത്തിെൻറ ഭാഗമായുള്ള ദീപശിഖ യാത്രക്ക് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പാലക്കാട് കോട്ടയിൽനിന്ന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി വിദ്യാർഥി വിഭാഗമായ ഇന്ത്യൻ സ്റ്റുഡൻറ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്) സംസ്ഥാന വർക്കിങ് പ്രസിഡൻറും അബ്ദുന്നാസിർ മഅ്ദനിയുടെ മകനുമായ സ്വലാഹുദ്ദീൻ അയ്യൂബിയാണ് ദീപശിഖയാത്രക്ക് നേതൃത്വം നൽകുക. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം സമ്മേളന നഗരിയായ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ എത്തിച്ചേരും. ഏപ്രിൽ 13, 14 തീയതികളിലായി തൃശൂരിൽ നടക്കുന്ന സിൽവർ ജൂബിലി സമ്മേളനം ആർ.ജെ.ഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ തിവാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാന്മാരായ അഡ്വ. അക്ബർ അലി, തോമസ് മാഞ്ഞൂരാൻ, ജില്ല പ്രസിഡൻറ് പി. ഷംസുദ്ദീൻ, സിയാവുദ്ദീൻ തങ്ങൾ, കെ. ഷാഹുൽ ഹമീദ്, മൊയ്തീൻ മാത്തൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.