സിജി അവധിക്കാല റെസിഡൻഷ്യൽ ക്യാമ്പ്

പാലക്കാട്: അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതി‍​െൻറ ഭാഗമായി സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള അവധിക്കാല റെഡിഡൻഷ്യൽ ക്യാമ്പ് ഏപ്രിൽ 16 മുതൽ 18 വരെ ധോണി ലീഡ് കോളിൽ നടക്കും. കുട്ടികളിൽ ആത്മവിശ്വാസം വളരാനും മികച്ച ലക്ഷ്യബോധം കൈവരിക്കാനും മികച്ച കരിയർ പ്ലാൻ ചെയ്യുന്നതിനും കൂടാതെ സാഹസികത വളർത്താനുമുള്ള ഒട്ടനവധി വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. വിദഗ്ധ പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9847857029. ബി.ജെ.പി നേതാവിന് വെട്ടേറ്റ സംഭവം; പ്രതികളെ സംരക്ഷിക്കാൻ മന്ത്രിതലത്തിൽ ഇടപെടലുണ്ടായി -ബി.ജെ.പി പാലക്കാട്: കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന് വെട്ടേറ്റ സംഭവത്തിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാൻ മന്ത്രിതലത്തിൽ ഇടപെടലുണ്ടായി എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്ത്. ഈ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങളും തെളിവുകളും ജില്ല പൊലീസ് മേധാവിക്കും വടക്കഞ്ചേരി പൊലീസിനും നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഞ്ചിക്കോട് ഇരട്ടക്കൊലപാതക കേസിൽ സി.പി.എമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണുണ്ടായത്. വാളയാറിൽ നാല് വർഷത്തിനിടെ 13 യുവതികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തത് വീഴ്ചയാണെന്നും ജില്ലയിലെ പൊലീസ് സേന സി.പി.എമ്മി‍​െൻറ ചട്ടുകമായി മാറിയെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന് വെട്ടേറ്റ സംഭവത്തിലും ജില്ലയിലെ പൊലീസ് അതിക്രമങ്ങളും സംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. വാരാപ്പുഴയിൽ നടന്ന ബി.ജെ.പി ഹർത്താലിനിടെ ചില പ്രവർത്തകർ കൈകുഞ്ഞുമായെത്തിയവരെ കൈയേറ്റം ചെയ്തെന്നും സ്ത്രീകളോട് അസഭ്യം പറഞ്ഞെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രവർത്തകരിൽനിന്ന് ഇത്തരത്തിലുള്ള നടപടിയുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ്, മലമ്പുഴ മണ്ഡലം സെക്രട്ടറി സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.