സെമിനാർ നടത്തി

ആലത്തൂർ: അഖിലേന്ത്യ കിസാൻസഭയുടെ സ്ഥാപകദിനാചരണത്തി‍​െൻറ ഭാഗമായി 'ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങളും കിസാൻ സഭയും' വിഷയത്തിൽ . സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വി. ചെന്താമരാക്ഷൻ, പി.കെ. സുധാകരൻ, എസ്. അബ്ദുൽ റഹിമാൻ, വി.സി. രാമചന്ദ്രൻ, എം.കെ. സുരേന്ദ്രൻ, പി.എം. കലാധരൻ, സുമാവലി മോഹൻദാസ്, സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ആദ്യകാല പ്രവർത്തകരായ പ്രഭാകരൻ, ശിവശങ്കരൻ, ചന്ദ്രൻ, പൊന്നു എന്നിവരെ ആദരിച്ചു. മീങ്കര ഡാം നവീകരണം; കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു കൊല്ലങ്കോട്: കലക്ടറുടെ നേതൃത്വത്തിൽ മീങ്കര ഭദ്രകാളിയമ്മൻ ക്ഷേത്രം ഭാരവാഹികളുടെ യോഗം ചേർന്നു. ഡാം സുരക്ഷ നവീകരണ പ്രവർത്തനത്തി‍​െൻറ ഭാഗമായി ഡാം പരിധിയിൽ ചുറ്റുമതിൽ കമ്പിവേലി എന്നിവ നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ക്ഷേത്രം നിൽക്കുന്ന സ്ഥലം ഡാമി‍​െൻറ പരിധിയിൽ വരുന്നതായി ജലവിഭവ വകുപ്പ് രേഖകളിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ സുരേഷ് ബാബു, കെ. ബാബു എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ഭാരവാഹികളുമായി ബുധനാഴ്ച വൈകീട്ട് മീങ്കരയിൽ ചർച്ച നടത്തിയത്. മീങ്കര ഡാം നിർമിക്കുന്നതിനുമുമ്പ് ഇപ്പോൾ ഡാം നിൽക്കുന്ന സ്ഥലത്ത് പുഴയോട് ചേർന്ന ക്ഷേത്രം ഉണ്ടായിരുന്നതായും ഡാം നിർമിക്കാൻ സർക്കാർ നേതൃത്വത്തിൽ ക്ഷേത്രം മാറ്റി സ്ഥാപിച്ചതാന്നെന്നും പ്രദേശത്തെ മുതിർന്നവർ കലക്ടറോട് പറഞ്ഞു. ക്ഷേത്രത്തി‍​െൻറ ആചാരങ്ങളും ഉത്സവങ്ങളും നടത്താൻ കഴിയുന്ന തരത്തിലായിരിക്കണം കമ്പിവേലി കെട്ടേണ്ടതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളും തടസ്സപ്പെടാതെ വികസനം നടത്താൻ ധാരണയായി. മുഖ്യമന്ത്രി, ജലവിഭവ മന്ത്രി എന്നിവർക്ക് കെ. ബാബു എം.എൽ.എ മുഖേന ക്ഷേത്ര കമ്മിറ്റി നിവേദനം നൽകും. ചിറ്റൂർ തഹസിൽദാർ ബാലകൃഷ്ണൻ, െഡപ്യൂട്ടി തഹസിൽദാർമാരായ രാജലിഗം, കെ.കെ. വിജയൻ, മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ ക്ഷേത്രം ഭാരവാഹികൾ നാട്ടുകാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.