കേരളത്തി‍െൻറ ആവശ്യത്തിന് 'പുല്ലുവില'; നല്ലാറിൽ അനധികൃത തടയണ നിർമാണം തകൃതി

ചിറ്റൂർ: ചിറ്റൂർ പുഴയുടെ പോഷകനദിയായ നല്ലാറിൽ തമിഴ്നാടി​െൻറ അനധികൃത തടയണ നിർമാണം നിർത്തലാക്കണമെന്ന സംസ്ഥാന സർക്കാറി​െൻറ ആവശ്യം മുഖവിലക്കെടുക്കാതെ തമിഴ്നാടി‍​െൻറ തടയണ നിർമാണം പുരോഗമിക്കുന്നു. പറമ്പിക്കുളം ആളിയാർ അന്തർസംസ്ഥാന നദീജല കരാറിലെ നിബന്ധനകളെ കാറ്റിൽപ്പറത്തിയാണ് തമിഴ്നാട് തടയണ നിർമാണം തുടരുന്നത്. കരാർ ലംഘനത്തിൽ തുടർനടപടി സ്വീകരിക്കാൻ കേരളവും തയാറായിട്ടില്ല. ഇതോടെ വർഷ കാലത്ത് ചിറ്റൂർ പുഴയിലെത്തേണ്ട അനിയന്ത്രിത പ്രളയജലം പൂർണമായും കേരളത്തിന് നഷ്ടമാവും. തമിഴ്നാടി‍​െൻറ അനധികൃത തടയണ നിർമാണം സംബന്ധിച്ച് സംയുക്ത ജലക്രമീകരണ ബോർഡ് ജോയൻറ് ഡയറക്ടർ മാർച്ച് ആദ്യവാരം സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അനധികൃത നിർമാണം സംബന്ധിച്ച് കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കഴിഞ്ഞമാസംതന്നെ തടയണ നിർമാണം നിർത്തിെവക്കാൻ മുഖ്യമന്ത്രി കത്ത് നൽകിയതി‍​െൻറ അടിസ്ഥാനത്തിൽ താൽക്കാലികമായി നിർത്തിെവച്ചിരുന്നുവെങ്കിലും ഏപ്രിലിൽ വീണ്ടും പുനരാരംഭിച്ചു. അടുത്ത മഴക്കാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. കേരളത്തി‍​െൻറ മെല്ലെപ്പോക്ക് മുതലെടുത്ത് അതിവേഗം നിർമാണം പൂർത്തിയാക്കാനാണ് തമിഴ്നാടി‍​െൻറ ശ്രമം. തടയണ നിർമാണം പൂർത്തിയായാൽ ചിറ്റൂർ പുഴയിലെത്തേണ്ട നല്ലാറിലെയും പാലാറിലെയും പ്രളയജലം പൂർണമായും തമിഴ്നാട്ടിലെ തിരുമൂർത്തി ഡാമിലെത്തും. വർഷകാലത്ത് അധികമായെത്തുന്ന പ്രളയജലം ഉപയോഗിച്ചാണ് വലതുകര കനാലിലെ തടയണകൾ നിറച്ചിരുന്നത്. ഇതോടെ കൂടുതൽ വരൾച്ചയിലാകുക കിഴക്കൻ മേഖലയിലെ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളാണ്. പറമ്പിക്കുളം ആളിയാർ വിഷയത്തിൽ തുടർച്ചയായ കരാർ ലംഘനങ്ങളാണ് തമിഴ്നാട് നടത്തുന്നത്. കരാർ പ്രകാരമുള്ള വെള്ളം നൽകാൻ തയാറാവാത്തതിനാൽ ജില്ലയിലെ കൃഷിയും കുടിവെള്ള വിതരണവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മുമ്പും ഇതേ രീതിയിൽ തടയണ നിർമിച്ച് ചിറ്റൂർ പുഴയിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തമിഴ്നാട് തടസ്സപ്പെടുത്തിയിരുന്നു. നല്ലാറി‍​െൻറ കൈവഴിയായ പാലാറിലാണ് 2015-16 കാലത്ത് അനധികൃതമായി തടയണ നിർമിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും ധാരണയോടെ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന ചട്ടം നിലനിൽക്കെയാണ് തമിഴ്നാടി‍​െൻറ കരാർ ലംഘനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.