നഗരസഭ അവിശ്വാസം; സി.പി.എം നിലപാട് വ്യക്തമാക്കണം ^ഡി.സി.സി പ്രസിഡൻറ്

നഗരസഭ അവിശ്വാസം; സി.പി.എം നിലപാട് വ്യക്തമാക്കണം -ഡി.സി.സി പ്രസിഡൻറ് പാലക്കാട്: നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേ‍യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. അഴിമതിയുടെ കൂത്തരങ്ങായ നഗരഭയിലെ ബി.ജെ.പിയുടെ ഭരണം അവസാനിപ്പിക്കാൻ എന്താണ് തടസ്സമെന്നത് സി.പി.എം തുറന്നുപറയണമെന്നും ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. രണ്ടരവർഷം കൊണ്ട് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെട്ട് ജനജീവിതം ദുസഹമാക്കിയ നഗരസഭ കടുത്ത ജനവഞ്ചനയാണ് നടത്തുന്നത്. അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം സർക്കാറിനും വിവിധ ഏജൻസികൾക്കും ലഭ്യമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതി‍​െൻറ പിന്നിലെ രഹസ്യ അജണ്ട അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. യു.ഡി.എഫി‍​െൻറ ആറ് വർക്കിങ് ഗ്രൂപ് ചെയർമാന്മാർ ഇതിനോടകം രാജിവെച്ചു. റീജനൽ ജോയൻറ് ഡയറക്ടർ അവധിയായതിനാൽ ഏപ്രിൽ 17ന് മാത്രമേ സ്റ്റാൻഡിങ് കമ്മിറ്റികളുെട അവിശ്വാസം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. തുടർന്ന് മതേതര പാർട്ടികളുടെ പിന്തുണയോടെ ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.