പഞ്ചായത്തുകളിലൂടെ തിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനി അബ്ദുറഹ്മാൻ സാഹിബിെൻറ ഓർമ തുടിക്കുന്ന എ.ആർ നഗർ ഗ്രാമപഞ്ചായത്തിൽ നാളിതുവരെയും ഭരണം കൈയാളിയത് യു.ഡി.എഫ്. 21 അംഗ ഭരണസമിതിയിൽ 16 വാർഡും അവർക്കാണ്. ബാക്കി അഞ്ചിലാണ് എൽ.ഡി.എഫിന് ആധിപത്യം. വേങ്ങര മണ്ഡലത്തിൽ യു.ഡി.എഫിെൻറ ശക്തിദുർഗങ്ങളിലൊന്നാണ് എ.ആർ നഗർ. യു.ഡിഎഫ് സർക്കാറും ഗ്രാമപഞ്ചായത്തും നടപ്പാക്കിയ വികസനപദ്ധതികൾ മുൻനിർത്തി യു.ഡി.എഫും വികസനരംഗത്തെ പോരായ്മ ചൂണ്ടിക്കാട്ടി ഇടതുമുന്നണിയും കച്ചമുറുക്കുകയാണ്. ഇരുപതിനായിരത്തിലേറെ ജനസംഖ്യയുള്ള പഞ്ചായത്തിൽ പ്രവാസികളുടെ അധ്വാനമാണ് സാമ്പത്തിക അഭിവൃദ്ധിക്ക് നിദാനം. വ്യവസായ മന്ത്രിയായിരിക്കുമ്പോഴും അതിനുശേഷം 2016ൽ എം.എൽ.എയായിരുന്നപ്പോഴുമെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടുവന്ന പദ്ധതികളാണ് യു.ഡി.എഫിെൻറ പ്രചാരണായുധം. പണിപൂർത്തിയായ മമ്പുറം പാലം, 2500 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ശുദ്ധജല പദ്ധതി, കൂമൻഞ്ചിന കുടിവെള്ള പദ്ധതി, നിർമാണം പുരോഗമിക്കുന്ന എ.ആർ നഗർ സമ്പൂർണ സമഗ്ര കുടിവെള്ള പദ്ധതി, കൊളപ്പുറത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം, പഞ്ചായത്ത് വളപ്പിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സാംസ്‌കാരിക കേന്ദ്രം, കൊളപ്പുറം ഗവ. യു.പി സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തൽ, കോളനികളിലെ 45ഓളം വീടുകൾ ഒറ്റവീടാക്കൽ, കക്കാടംപുറം ഗവ. യു.പി സ്‌കൂളിന് സ്വന്തം കെട്ടിടം നിർമിക്കൽ, ടൗണുകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, കൊളപ്പുറം-എയർപോർട്ട് റോഡ്, വേങ്ങര--കുന്നുംപുറം റോഡ്, തോട്ടശ്ശേരിയറ--വലിയപറമ്പ് റോഡ്, പുതിയത്ത്-പുറായ -പൊറ്റമ്മൽ റോഡ്, മമ്പുറം ലിങ്ക് റോഡ് എന്നിവ റബറൈസ് ചെയ്ത് ഉന്നതനിലവാരത്തിലേക്ക് എത്തിക്കൽ, ഗ്രാമീണ റോഡ് നവീകരണം തുടങ്ങിയവ യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. അതേസമയം, വികസനമുരടിപ്പാണ് യു.ഡി.എഫ് ഭരണത്തിെൻറ ബാക്കിപത്രമെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അവകാശവാദങ്ങൾക്കപ്പുറം ഒന്നും നടന്നിട്ടില്ലെന്നും പലതും കടലാസിലുറങ്ങുകയാണെന്നും നേതാക്കൾ ആേരാപിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽനിന്ന് എം.എൽ.എ പിന്നാക്കംപോയി. സർക്കാറിെൻറ ഒന്നര വർഷത്തെ വികസനനേട്ടം എൽ.ഡി.എഫ് പ്രചാരണായുധമാക്കുന്നുണ്ട്. നിർമാണം പൂർത്തിയായി രണ്ട് വർഷത്തിലേറെയായിട്ടും എ.ആർ നഗർ പഞ്ചായത്തിലെ പകുതിയോളം വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള പദ്ധതി പ്രാവർത്തികമായില്ല. പദ്ധതിക്കുവേണ്ടി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ വലിയ പൈപ്പുകൾ എത്തിച്ചെന്നല്ലാതെ എന്ന് പൂർത്തിയാക്കുമെന്ന് ആർക്കും നിശ്ചയമില്ല. യു.ഡി.എഫ് ഭരണകാലത്ത് നിശ്ചലമായ പദ്ധതിക്ക് ഇൗ സർക്കാർ 20 കോടി നീക്കിവെച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിട്ടും അതിെൻറ ഗുണം എ.ആർ നഗറിന് ലഭിച്ചിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുകിട വ്യവസായ സംരംഭംപോലും പഞ്ചായത്തിലില്ല. യു.ഡി.എഫ് സർക്കാറിെൻറ വാഗ്ദാനമായിരുന്ന ഫയർസ്റ്റേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കിടത്തിച്ചികിത്സ, പട്ടികജാതി കോളനി വികസനം തുടങ്ങി കഴിഞ്ഞ െതരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.