ഉമ്മനഴി പാതയിൽ വെള്ളക്കെട്ട്; ഗതാഗതവും കാൽനട യാത്രയും ദുസ്സഹം

പുലാപ്പറ്റ: കല്ലടിക്കോട്--പുലാപ്പറ്റ പാതയിലെ ഉമ്മനഴിയിൽ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും കാൽനട യാത്രയും ദുസ്സഹമായി. ഉമ്മനഴി എ.എൽ.പി സ്കൂളിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയിലുള്ള സ്ഥലത്താണ് റോഡിൽ ചളി കലർന്ന മഴവെള്ളം കെട്ടിനിൽക്കുന്നത്. ശക്തമായ മഴപെയ്താൽ പാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്. കോണിക്കഴി പാതയും ടിപ്പു സുൽത്താൻ റോഡും സന്ധിക്കുന്ന സ്ഥലത്തെ പാതയിലാണ് ഈ ദുരവസ്ഥ. ഇതുമൂലം കാൽനടയാത്രക്കാർക്ക് പാതവക്കിലൂടെ നടക്കാൻ പറ്റുന്നില്ല. വെള്ളക്കെട്ട് സമീപവാസികൾക്കും കച്ചവടക്കാർക്കും വിനയായി. മഴവെള്ളം ഒഴുകിപ്പോകാൻ അഴുക്കുചാലുകൾ നല്ല രീതിയിൽ ക്രമീകരിച്ചിട്ടില്ല. വെള്ളക്കെട്ടിന്ന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കല്ലടിക്കോട്--പുലാപ്പറ്റ പാതയിൽ ഉമ്മനഴി ഭാഗത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.