എസ്.പി.സി ഓണം അവധിക്കാല ക്യാമ്പ് തുടങ്ങി

തേഞ്ഞിപ്പലം: ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്റ്റുഡൻറ് പൊലീസ് കേഡറ്റി​െൻറ ആഭിമുഖ്യത്തില്‍ ഓണം അവധിക്കാല ക്യാമ്പ് തുടങ്ങി. പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സംരക്ഷണം എന്ന വിഷയത്തിലാണ് ഇത്തവണത്തെ ക്യാമ്പ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഉദ്ഘാടനം ജില്ല എസ്.പി.സി നോഡല്‍ ഓഫിസറും മലപ്പുറം പൊലീസ് ജില്ല ഹെഡ്‌ക്വാർേട്ടഴ്സ് അസി. കമാൻഡറുമായ അബ്ദുൽ ജബ്ബാര്‍ നിർവഹിച്ചു. തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ആർ.പി. ബിന്ദു, എസ്.പി.സി പി.ടി.എ പ്രസിഡൻറ് വല്‍സന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ എസ്.പി.സി സി.പി.ഒ കെ.ആര്‍. മഞ്ജുള സ്വാഗതവും സ്‌കൂള്‍ എസ്.പി.സി എ.പി.സി.ഒ ജിതേഷ്ബാബു നന്ദിയും പറഞ്ഞു. തേഞ്ഞിപ്പലം സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.പി. ദിനു, സ്മിത എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഭൂഗര്‍ഭജല വിഭവ വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഉപേന്ദ്രൻ, പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍, മലപ്പുറം സൈബര്‍ സെല്ലിലെ പ്രസോദ്, മലപ്പുറം പൊലീസ് ജില്ല ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് അസി. സുരേഷ്‌ തെക്കേതില്‍, പി. മനോജ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.