പട്ടാമ്പി കോളജിൽ വിദ്യാർഥി സംഘട്ടനം: നാലുപേർ ആശുപത്രിയിൽ

പട്ടാമ്പി: പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ ഏറ്റുമുട്ടി. നാലുപേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സ്റ്റുഡൻറ് കാർണിവലിനോടനുബന്ധിച്ച് സംഘർഷമുണ്ടായിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകനായ എ.എൻ. നീരജ് (20), നിതിൻ (19) എന്നിവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും കെ.എസ്.യുകാരായ മുഹമ്മദ് ഇഖ്ബാൽ (21), മുഹമ്മദ് റാഫി (20) എന്നിവരെ സേവന ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.