വിഷുവിന് മുന്നോടിയായി മലപ്പുറത്തെ കൃഷിയിടങ്ങളിലെല്ലാം വെള്ളരിയുടെ വിളവെടുപ്പ് കാലമാണ്. വിഷുവിപണിയിൽ വെള്ളരിക്ക് ആവശ്യക്കാരേറിയെങ്കിലും വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. ഉത്പാദനം വർധിച്ച് ലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണം. രാമപുരം അരിപ്രയിലെ വേളൂര്പാടത്ത് വിളവെടുത്ത വെള്ളരികൾ വണ്ടിയിൽ കയറ്റാനായി കൂട്ടിയിടുന്ന കർഷകർ
പൂത്തുലഞ്ഞ ഓർമകളുമായി വിഷുവെത്തുന്നു
നിലമ്പൂർ: വിഷുവിന്‍റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുക്കണിയിൽ ഒഴിച്ചുകൂടാനാകാത്തതാണ് കൊന്നപ്പൂ. കുറച്ചുക്കാലമായി കണിക്കൊന്ന കാലം തെറ്റി പൂക്കുന്നെന്ന അഭിപ്രായമുണ്ട്. ഇടവപ്പാതിയുടെയും തുലാവർഷത്തിന്‍റെയും ഏറ്റക്കുറച്ചിലനുസരിച്ച് മരങ്ങളുടെ പൂക്കാലം വ്യത്യാസപ്പെടുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഇ. കുഞ്ഞിക്കൃഷ്ണൻ പറയുന്നു.
വിഷുവിന്‍റെ വരവറിയിക്കുന്ന വിഷുപക്ഷിയും ഈ ദിനങ്ങളിൽ ഗൃഹാതുര സ്മരണകളെ സജീവമാക്കുന്നു. കതിര് കാണാക്കിളി, ഉത്തരായനക്കിളി, ചക്കക്കുപ്പുണ്ടോ കുയിൽ എന്നീ പേരുകളിലും വിഷുപക്ഷി അറിയപ്പെടുന്നു. ‘വിത്തും കൈക്കോട്ടും, ചക്കക്കുപ്പുണ്ടോ, അച്ചൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ ചക്കേട്ടു’... ഈ പക്ഷിയുടെ വായ്ത്താരികളും പ്രസിദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.