ക​രു​ളാ​യി​യി​ൽ വോ​ട്ട് ചെ​യ്ത ഗോ​ത്ര​വ​ർ​ഗ വോ​ട്ട​ർ​മാ​ർ മ​ഷി പു​ര​ണ്ട വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു

വോട്ട് ചെയ്യാൻ മലയിറങ്ങി കാടിന്റെ കാവലാളുകാർ

ക​രു​ളാ​യി: കാ​ടി​ന്റെ കാ​വ​ലാ​ളു​കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ മ​ല​യി​റ​ങ്ങി​യ​പ്പോ​ൾ ജി​ല്ല​യി​ലെ വ​ന​ത്തി​ന​ക​ത്തു​ള്ള ഏ​ക ബൂ​ത്താ​യ നെ​ടു​ങ്ക​യ​ത്ത് ആ​വേ​ശ​ക​ര​മാ​യ പോ​ളി​ങ്. നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ്, പു​ലി​മു​ണ്ട, മാ​ത​ൻ​കു​ന്ന് സ​ങ്കേ​ത​ങ്ങ​ളി​ലെ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ക്കാ​രും മാ​ഞ്ചീ​രി ഉ​ൾ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ചോ​ല​നാ​യ്ക്ക​രു​മാ​ണ് ഈ ​ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​ർ. കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ട്ടു​പാ​ത​ക​ൾ താ​ണ്ടി വേ​ണം ബൂ​ത്തി​ലെ​ത്താ​ൻ. വോ​ട്ട​ർ മാ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ വ​നം​വ​കു​പ്പ് വാ​ഹ​ന സൗ ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന ശ്ര​ദ്ധേ​യ​മാ​യി. പോ​ളി​ങ് ശ​ത​മാ​നം ഉ​യ​ർ​ന്നെ​ങ്കി​ലും ഉ​ൾ​വ​ന​ത്തി​ലെ മാ​ഞ്ചീ​രി സ​ങ്കേ​ത​ത്തി​ലു​ള്ള ചോ​ല​നാ​യ്ക്ക ഉ​ന്ന​തി​ക്കാ​രി​ൽ പ​ല​രും വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ബൂ​ത്തി​ൽ നി​ന്ന് 25 ഓ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. 185 ഓ​ളം വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. യാ​ത്രാ​ദൂ​ര​ത്തി​ന് പു​റ​മെ, ചി​ല പ്രാ​ദേ ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​വ​രെ വി​ട്ടു​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന.

Tags:    
News Summary - Forest guards descend from the mountains to vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.