ചോ​ക്കാ​ട് പെ​ട​യ​ന്താ​ൾ പി​ങ്ക് പോ​ളി​ങ് കേ​ന്ദ്ര​ത്തി​ൽ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങു​ന്ന വീ​ട്ട​മ്മ

കൗതുകമായി പിങ്ക് പോളിങ് കേന്ദ്രം

കാ​ളി​കാ​വ്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കാ​നു​മാ​യി രൂ​പീ​ക​രി​ച്ച പി​ങ്ക് പോ​ളി​ങ് ബൂ​ത്തു​ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് കൗ​തു​ക​മാ​യി. ബൂ​ത്തു​ക​ൾ പി​ങ്ക് നി​റ​ത്തി​ലു​ള്ള തു​ണി​ക​ളും ബ​ലൂ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ച്ചി​രു​ന്നു. ആ​ദി​വാ​സി വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള

ചോ​ക്കാ​ട് പെ​ട​യ​ന്താ​ൾ 114. ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മേ​ഖ​ല​യി​ൽ പി​ങ്ക് ബൂ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. കാ​ളി​കാ​വ് പ​ള്ളി​ശ്ശേ​രി​യി​ലും ഒ​രു പി​ങ്ക് പോ​ളി​ങ് കേ​ന്ദ്ര​മു​ണ്ട്. ബൂ​ത്തു​ക​ളി​ലെ പോ​ളി​ങ് ഓ​ഫി​സ​ർ​മാ​ർ, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​ല്ലാം സ്ത്രീ​ക​ളാ​യി​രു​ന്നു.

Tags:    
News Summary - Curiously, the pink polling station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.