കോൾപാടങ്ങളിൽ സംഭരണത്തിനായി കിടക്കുന്ന നെല്ല്
ചങ്ങരംകുളം: മാനം കറുത്തിരുണ്ട് മഴക്കാറ്റടിക്കുമ്പോൾ കൊയ്ത്തുപാടത്ത് കണ്ണീരൊഴുക്കുകയാണ് മേഖലയിലെ കർഷകർ. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം വൈകുന്നതിനാൽ കർഷകർ തീരാദുരിതത്തിലാണ്. പൊന്നാനി കോൾ മേഖലയിലെ ഏക്കർകണക്കിന് കൃഷിയിടങ്ങളിൽ കൊയ്ത്ത് കഴിയുകയും ഏറെ ഭാഗങ്ങളിൽ രാപ്പകലില്ലാതെ തകൃതിയായി കൊയ്ത്ത് നടക്കുമ്പോൾ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർ ഏറെ പ്രയാസമനുഭവിക്കുകയാണ്. സപ്ലൈകോ നെല്ല് സംഭരണത്തിനു നൽകിയ മില്ലുകൾ പലവിധ കാരണങ്ങൾ പറഞ്ഞ് കർഷകരിൽനിന്നു നെല്ലിന്റെ തൂക്കത്തിൽ കിഴിവ് ആവശ്യപ്പെടുകയാണ്.
മഴ നനഞ്ഞതുകൊണ്ട് വയ്ക്കോലും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വാടകക്കെടുത്ത ടാർപായയിൽ നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ് കർഷകർ. നെല്ല് സംഭരണം വൈകുന്നത് ടാർപായയുടെ വാടക കൂട്ടും. മഴ പെയ്താൽ നെല്ല് വീണ്ടും ഉണക്കി നൽകേണ്ടിവരും എന്നതും കർഷകരുടെ പ്രയാസം വർധിപ്പിക്കുന്നു.ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് നെല്ല് സംഭരണം വേഗത്തി ലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.