അതിർത്തി തർക്കം: ആദിവാസി തൊഴിലാളിക്ക് മർദനമേറ്റതായി പരാതി

എടവണ്ണ: അതിർത്തി തർക്കത്തെ തുടർന്ന് ക്വാറിയിലെ കാര്യസ്ഥൻ ആദിവാസി തൊഴിലാളിയെ മർദിച്ചതായി പരാതി. ചാലിയാർ പഞ്ചായത്തിലെ ഇടിവെണ്ണ കോളനിയിലെ തോട്ടുപോയിൽ കുട്ടൻ (45) ആണ് മർദനമേറ്റ് എടവണ്ണ സി.എച്ച്.സിയിൽ ചികിത്സയിൽ കഴിയുന്നത്. മുണ്ടേങ്ങരയിലെ ഒതായി ഗ്രാനൈറ്റിലെ കാര്യസ്ഥനാണ് മർദിച്ചതെന്ന് കുട്ടൻ പറഞ്ഞു. കുറച്ചുകാലമായി ക്വാറി ഉടമകളും ആദിവാസികളുമായി ഇവിടെ അതിർത്തി തർക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊളപ്പാടിലെ രണ്ട് ആദിവാസികൾക്ക് വി.എഫ്.എൽ.എ പട്ടയ പ്രകാരം അഞ്ചേക്കർ ഭൂമി വീതം സർക്കാർ പതിച്ചുനൽകിയതാെണന്നും ഇൗ സ്ഥലം ക്വാറി ഉടമകൾ കൈവശപ്പെടുത്താൻ ശ്രമിക്കുകയാെണന്നുമാണ് ആദിവാസികൾ പറയുന്നത്. അഞ്ചുവർഷത്തോളമായി ഇവിടെ ഷെഡ് കെട്ടി താമസിച്ചാണ് കുട്ടൻ കൃഷിപ്പണി ചെയ്തുവരുന്നത്. എന്നാൽ, ഇതിൽനിന്ന് ക്വാറി ഉടമകൾ വില കൊടുത്തുവാങ്ങിയ ഏതാനും ഏക്കർ സ്ഥലം സംബന്ധിച്ച പ്രശ്നങ്ങളാണ് അതിർത്തി തർക്കമെന്ന് സൂചനയുണ്ട്. ...................................................................................................................................................... പടം : മർദനത്തിൽ പരിക്കേറ്റ കുട്ടൻ എടവണ്ണ സി.എച്ച്.സിയിൽ ചികിത്സയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.